×

ബിജെപി ജയിലിലയക്കാനാണ് ഉദ്ദേശിക്കുന്നത്; ജനങ്ങള്‍ 23-കാരന്റെ സിഡിയല്ല നോക്കുന്നത് 23 വര്‍ഷത്തെ ഭരണമാണ്-ഹര്‍ദിക് പട്ടേല്‍

ഗാന്ധിനഗര്‍: 23വര്‍ഷത്തെ ബിജെപിയുടെ ഭരണത്തില്‍ എന്ത് ചെയ്തു എന്നാണ് ജനങ്ങള്‍ കാണാന്‍ ആഗ്രഹിക്കുന്നത് അല്ലാതെ 23-കാരന്റെ വീഡിയോ അല്ലെന്ന് പാട്ടിദാര്‍ അനാമത്ത് ആന്ദോളന്‍ സമിതി നേതാവ് ഹര്‍ദിക് പട്ടേല്‍. ബിജെപി അധ്യക്ഷന്‍ അമിത്ഷായുടെ ജന്മദേശമായ മാന്‍സയില്‍ സംഘടിപ്പിച്ച റാലിയില്‍ സംസാരിക്കുകയായിരുന്നു ഹര്‍ദിക്. കഴിഞ്ഞ ആഴ്ച തന്റെ പേരില്‍ അശ്ലീല വീഡിയോ പുറത്തിറങ്ങിയതിനെ തുടര്‍ന്നാണ് ഹര്‍ദിക് റാലി സംഘടിപ്പിച്ചത്.

ബിജെപിയും ഭരണ നേതാക്കളും തന്നെ വ്യക്തിപരമായി ലക്ഷ്യമിട്ട് ജയിലിലയക്കാനാണ് ഉദ്ദേശിക്കുന്നത്. റാലിയിലെ പ്രസംഗത്തിലുടനീളം പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ഹര്‍ദിക് പട്ടേല്‍ രൂക്ഷവിമര്‍ശനം നടത്തി. വേഷം കെട്ടി ജനങ്ങളെ സ്വാധീനിക്കാന്‍ ശ്രമിക്കുന്നവരെ തുടച്ചുനീക്കണം. മോദിയായാലും രാഹുലായാലും ഇങ്ങനെ ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു.

നിങ്ങള്‍ അവരോട് ചോദ്യങ്ങള്‍ ചോദിച്ച്‌ കൊണ്ടിരിക്കണം, അവര്‍ നിങ്ങള്‍ക്കായി എന്ത് ചെയ്തു എന്ന്?, അവരില്‍ നിന്ന് അതിന് ഉത്തരം ലഭിക്കേണ്ടത് നിങ്ങളുടെ അവകാശമാണെന്നും ഹര്‍ദിക് പറഞ്ഞു. പോലീസ് അനുമതി നിഷേധിച്ചിരുന്നെങ്കിലും ഇതിനെ വെല്ലുവിളിച്ചാണ് ശനിയാഴ്ച രാത്രി ഹര്‍ദിക് പട്ടേലിന്റെ നേതൃത്വത്തില്‍ മന്‍സയില്‍ റാലി നടത്തിയത്.

ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് പിന്തുണ അറിയിച്ചതിന് പിന്നാലെ ഹര്‍ദിക് പട്ടേലിന്റെ അശ്ലീല വീഡിയോകള്‍ പുറത്ത് വന്നിരുന്നു. ബിജെപിയും ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണിയുമാണ് തന്റെ മോര്‍ഫ് ചെയ്ത വീഡിയോക്ക് പിന്നിലെന്നാണ് ഹര്‍ദികിന്റെ ആരോപണം.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top