×

കോണ്‍ഗ്രസ് ജയിച്ച കര്‍ണാടക, തെലുങ്കാന, ഛത്തീസ്ഗഡ്ഡ് എന്നിവിടങ്ങിലെ ഇവിഎം ശരിയല്ലായിരുന്നോ ? അമിത് ഷാ ; രാഹുല്‍ അമേഠിയിലും മല്‍സരിക്കണം

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി അമേഠിയില്‍ മത്സരിക്കണമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ.

ദേശീയ മാദ്ധ്യമത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു പരാമർശം. വോട്ടർമാരും മാദ്ധ്യമങ്ങളും രാഹുല്‍ എന്തുകൊണ്ടാണ് അമേഠിയില്‍ മത്സരിക്കാത്തതെന്ന് ചോദിക്കുകയാണെന്നും ഷാ പറഞ്ഞു. വോട്ടിംഗ് യന്ത്രം ഇല്ലെങ്കില്‍ ബി.ജെ.പി 180 സീറ്റ് പിന്നിടില്ലെന്ന പ്രിയങ്ക ഗാന്ധിയുടെ ആരോപണത്തിനും ഷാ മറുപടി പറഞ്ഞു. തിരഞ്ഞെടുപ്പുകളില്‍ തോറ്റാല്‍ ഇ.വി.എമ്മിനെ കുറ്റം പറയുന്നത് കോണ്‍ഗ്രസിന്റെ സ്വഭാവമാണെന്നായിരുന്നു മറുപടി. തെലങ്കാന, കർണാടക, ഛത്തീസ്ഗഢ് തുടങ്ങിയ സംസ്ഥാനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസ് ജയിച്ചപ്പോഴും ഇ.വി.എം ഉപയോഗിച്ചാണ് വോട്ടെടുപ്പ് നടത്തിയതെന്നും പറഞ്ഞു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top