×

കേന്ദ്രത്തിനെതിരെ സുപ്രീംകോടതിയില്‍ പോയ കേരളത്തിന് തോറ്റ് പിന്‍മാറേണ്ടി വന്നു = മോദി

കേന്ദ്രത്തിനെതിരെ സുപ്രീം കോടതിയില്‍ പോയ സംസ്ഥാന സർക്കാരിന് തോറ്റ് പിന്മാറേണ്ടി വന്നു. ഇടതുവലതു മുന്നണികള്‍ ഇനിയും തുടർന്നാല്‍ കേരളം തകരും. അഴിമതിരഹിത സർക്കാരിനെ നടത്തിക്കാണിച്ച ചരിത്രമാണ് മോദിക്കുള്ളത്. അതുകൊണ്ട് തന്നെ അഴിമതിക്കാർ എല്ലാവരും ഒത്തുചേർന്ന് മോദിക്കെതിരെ മത്സരിക്കുകയാണ്. നിങ്ങളോരോരുത്തരും താമര ചിഹ്നത്തില്‍ ചെയ്യുന്ന വോട്ട് അഴിമതിക്കെതിരായ ശബ്ദമാണെന്നും സമ്മതിദായകരോട് പ്രധാനമന്ത്രി പറഞ്ഞു

 

 

തിരുവനന്തപുരം: സഹകരണ ബാങ്ക് അഴിമതി പ്രശ്നം തിരുവനന്തപുരത്തും ഉന്നയിച്ച്‌ പ്രധാനമന്ത്രി നരേന്ദ്രമോദി. പാവപ്പെട്ടവരുടെ സമ്ബാദ്യം സഹകരണ ബാങ്കില്‍ നിന്നും കൊള്ളയടിച്ചവരാണ് സിപിഎമ്മുകാരെന്ന് മോദി വിമർശിച്ചു.

കേന്ദ്രസർക്കാർ നല്‍കുന്ന പണം ധൂർത്തടിക്കുക മാത്രമാണ് സംസ്ഥാന സർക്കാർ ചെയ്യുന്നതെന്നും കേരളത്തിലെ ജനങ്ങള്‍ക്ക് പെൻഷനും ശമ്ബളവും കൊടുക്കാനുള്ള പണം പോലും ഖജനാവില്‍ ബാക്കി വച്ചിട്ടില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

കോടിക്കണക്കിന് രൂപയാണ് സിപിഎം സഹകരണ ബാങ്കില്‍ നിന്നും കൊള്ളയടിച്ചത്. തൃശൂരില്‍ സിപിഎം ജില്ലാ സെക്രട്ടറി നൂറിലേറെ ഭൂമികള്‍ വാങ്ങിയിട്ടുണ്ട്. കൊള്ളയടിച്ച പണത്തില്‍ നിന്ന് 100 കോടിയിലേറെ രൂപയുടെ സ്വത്താണ് അയാള്‍ സമ്ബാദിച്ചത്.

 

സഹകരണ അഴിമതിക്ക് ഇരയായവരുടെ പണം തിരിച്ചു നല്‍കുമെന്ന നുണ ആവർത്തിക്കുക മാത്രമാണ് സംസ്ഥാനത്തെ മുഖ്യമന്ത്രി ചെയ്യുന്നതെന്നും പ്രധാനമന്ത്രി വിമർശിച്ചു. കരുവന്നൂർ സഹകരണ ബാങ്കിലെ അഴിമതിപ്പണമായ 90 കോടി രൂപ ഉപയോഗിച്ച്‌ പ്രതികള്‍ സമ്ബാദിച്ച ഭൂമി ഇഡി പിടിച്ചെടുത്തു. അത് തിരിച്ചു നല്‍കാനുള്ള ശ്രമമാണ് കേന്ദ്രസർക്കാർ തുടരുന്നത്. അഴിമതിപ്പണമായ 17,000 കോടി തിരിച്ചുകൊടുത്ത ചരിത്രം ബിജെപിക്കുണ്ടെന്നും മോദി ഓർമിപ്പിച്ചു.

 

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top