×

സജി മഞ്ഞക്കടമ്ബില്‍ എൻഡിഎയിലേക്ക്; പുതിയൊരു കേരള കോണ്‍ഗ്രസ് കൂടി പിറന്നു

കോട്ടയം: കേരള കോണ്‍ഗ്രസ് ജോസഫ് ഗ്രൂപ്പ് മുൻ ജില്ലാ അധ്യക്ഷനും യുഡിഎഫ് ചെയർമാനുമായിരുന്ന സജി മഞ്ഞക്കടമ്ബില്‍ എൻഡിഎയിലേക്ക്.

കേരള കോണ്‍ഗ്രസ് ഡെമോക്രാറ്റിക് എന്ന പേരില്‍ പുതിയ പാർട്ടി രൂപീകരിച്ചാണ് അദ്ദേഹം എൻഡിഎയില്‍ ചേരുക.

കോട്ടയത്ത് സജി മഞ്ഞക്കടമ്ബില്‍ വിളിച്ചുചേർത്ത കണ്‍വെൻഷനിലാണ് തീരുമാനങ്ങളെടുത്തത്. മോൻസ് ജോസഫുമായുള്ള അഭിപ്രായഭിന്നതയെ തുടർന്നാണ് സജി മഞ്ഞക്കടമ്ബില്‍ ജോസഫ് വിഭാഗം വിട്ടത്.

കോട്ടയത്തെ എൻഡിഎ സ്ഥാനാർഥി തുഷാർ വെള്ളാപ്പള്ളിക്ക് സജിയുടെ നേതൃത്വത്തിലുള്ള യോഗം പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ബിജെപി അധ്യക്ഷൻ ജെ.പി.നഡ്ഡ ഇന്ന് മണ്ഡലത്തിലെത്തുമ്ബോള്‍ സജി അദ്ദേഹവുമായി കൂടിക്കാഴ്ച നടത്തിയേക്കും.

240 രൂപ റബ്ബറിന് ആക്കുമെന്ന് എൻഡിഎയില്‍ വാഗ്ദാനം ചെയ്തിട്ടുണ്ടെന്നാണ് സജി മഞ്ഞക്കടമ്ബിലിന്റെ വാദം.

ദിനേശ് കർത്ത, നിരണം രാജൻ, പ്രൊഫ. ബാലു ജി.വെള്ളിക്കര, സെബാസ്റ്റ്യൻ മണിമല, മോഹൻദാസ് അമ്ബലറ്റില്‍ തുടങ്ങിയ നേതാക്കളും യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്. വേദിയില്‍ സി എഫ് തോമസിന്റെയും കെ.എം മാണിയുടെയും ചിത്രം വെച്ചിട്ടുണ്ടായിരുന്നു.

പിജെ ജോസഫിനും ടി.യു കുരുവിളയ്ക്കും എതിരെ വിവാദം ഉണ്ടാക്കിയത് ആരാണന്ന് പിന്നീട് തെളിയുമെന്നും സജി മഞ്ഞക്കടമ്ബില്‍ പറഞ്ഞു.

നിലവില്‍ സംസ്ഥാനത്ത് എട്ട് കേരള കോണ്‍ഗ്രസുകളാണുള്ളത്. സജി മഞ്ഞക്കടമ്ബില്‍ പുതിയൊരു കേരള കോണ്‍ഗ്രസ് വിഭാഗമായി മാറുന്നതോടെ ഒമ്ബതാമത്തെ കേരള കോണ്‍ഗ്രസ് കൂടി വരും. ഇതില്‍ എല്‍ഡിഎഫില്‍ നാലും യുഡിഎഫില്‍ മൂന്നും വിഭാഗം കേരള കോണ്‍ഗ്രസുകളുണ്ട്. എൻഡിഎയില്‍ ഇപ്പോള്‍ രണ്ടാമത്തെ കേരള കോണ്‍ഗ്രസ് വിഭാഗമായിട്ടാണ് സജി മഞ്ഞക്കടമ്ബിലിന്റെ നേതൃത്വത്തില്‍ വരുന്നത്. കുരുവിള മാത്യൂസ് ചെയർമാനായിട്ടുള്ള നാഷണലിസ്റ്റ് കേരള കോണ്‍ഗ്രസ് നിലവില്‍ എൻഡിഎയിലുണ്ട്.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top