×

‘ രണ്ട് മുഖ്യമന്ത്രിമാര്‍ ജയിലില്‍ ; പിണറായിയെ കേന്ദ്ര ഏജന്‍സികള്‍ എന്തുകൊണ്ട് ജയിലിലാക്കുന്നില്ല ‘: രൂക്ഷമായി അക്രമിച്ച് രാഹുല്‍ ഗാന്ധി

മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി. താന്‍ ബിജെപിയെ നിരന്തരമായി എതിര്‍ക്കുമ്പോള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെ വിമര്‍ശിക്കുന്നുവെന്ന് രാഹുല്‍ പറഞ്ഞു.

 

എതിര്‍ക്കുന്നവരെ ബിജെപി വേട്ടയാടും. എന്നാല്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ കേന്ദ്ര ഏജന്‍സികള്‍ ഒരു അന്വേഷണവും നടത്തുന്നില്ലെന്നും രാഹുല്‍ ഗാന്ധി പാലക്കാട്ടെ തെരഞ്ഞെടുപ്പ് പ്രചാരണവേദിയില്‍ പറഞ്ഞു.

 

 

24 മണിക്കൂറും ബിജെപിയെ എതിര്‍ക്കുന്ന തന്നെ വിമര്‍ശിക്കാനാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ കൂടുതല്‍ സമയം ചെലവഴിക്കുന്നതെന്ന് രാഹുല്‍ പറഞ്ഞു. രാജ്യത്തെ രണ്ട് മുഖ്യമന്ത്രിമാര്‍ ജയിലിലാണ്. എന്നാല്‍ പിണറായി വിജയനെതിരെ കേന്ദ്ര ഏജന്‍സികള്‍ എന്തുകൊണ്ട് അന്വേഷണം നടത്തുന്നില്ലെന്നും രാഹുല്‍ ഗാന്ധി ചോദിച്ചു. തങ്ങളെ ആശയപരമായി എതിര്‍ക്കുന്നവരെ പിന്നാലെ നടന്ന് വേട്ടയാടുന്ന സ്വഭാവമാണ് ബിജെപിയ്ക്കുള്ളത്. അത് കേരള മുഖ്യമന്ത്രിയ്‌ക്കെതിരെ മാത്രം കാണുന്നില്ലെന്നും ഇത് മലയാളികള്‍ ചിന്തിക്കേണ്ട വിഷയമാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

 

 

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top