×

മീഡിയാ വണ്‍ ചാനലിലെ ആല്‍വിനും വില്‍സണും എതിരെ അക്രമം;പ്രതിഷേധം ശക്തമാകുന്നു

അടിമാലി : ഇന്നലെ അടിമാലിയില്‍ നടന്ന ഉപരോധ സമരം ആരംഭിച്ചപ്പോള്‍ ചില റിസോര്‍ട്ട്‌ ഉടമകളുടെ ജോലിക്കാര്‍ ഉള്‍പ്പെടെയുള്ളവര്‍ സമരം റിപ്പോര്‍ട്ട്‌ ചെയ്യാനെത്തിയ മാധ്യമ പ്രവര്‍ത്തകര്‍ക്ക്‌ നേരെ അസഭ്യവര്‍ഷവുമായെത്തി. ഇതിനിടെ ഉപരോധ സമരം അവസാനിപ്പിക്കുന്നതിന്‌ തൊട്ടുമുമ്പായി മീഡിയാവണ്‍ ജില്ലാ റിപ്പോര്‍ട്ടര്‍ ആല്‍ബിന്‍(28), ക്യാമറാന്‍മാര്‍ കെ ബി വില്‍സണ്‍(35) എന്നിവര്‍ അക്രമത്തിനിരയായി.

Image may contain: 1 person, smiling, closeupImage may contain: Wilson Babu, smiling

ഇവര്‍ അടിമാലി താലൂക്ക്‌ ആശുപത്രിയില്‍ ചികിത്സിയിലാണ്‌. വാഹനത്തിനും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്‌. അടിമാലി പൊലീസ്‌ കേസെടുത്ത്‌ അന്വേഷണം ആരംഭിച്ചിട്ടുണ്ട്‌. മാധ്യമ പ്രവര്‍ത്തകര്‍ക്ക്‌ നേരേയുണ്ടായ അക്രമത്തില്‍ സത്വര നടപടി സ്വീകരിക്കണമെന്ന്‌ കെയുഡിബ്ല്യുജെ യൂണിയന്‍ ജില്ലാ പ്രസിഡന്റ്‌ അഷറഫ്‌ വട്ടപ്പാറ,ജില്ലാ സെക്രട്ടറി എം എന്‍ സുരേഷ്‌ എന്നിവര്‍ മുഖ്യമന്ത്രിയോടും മന്ത്രി എം എം മണിയോടും ആവശ്യപ്പെട്ടു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top