×

ഒരു സ്ഥാനാര്‍ത്ഥിയുടെ ചെലവ് – 350 ലക്ഷം രൂപ വരവും ചെലവും ഇങ്ങനെ – (Video)

ലോക്‌സഭാ തെരെഞ്ഞെടുപ്പ് വിജ്ഞാപനം മാര്‍ച്ച് 10 നകം ഉണ്ടാകുമെന്നു വിവരം. ഏപ്രില്‍ 15 ന് ശേഷമായിരിക്കും തെരെഞ്ഞെടുപ്പ് എന്നു പ്രാഥമിക നിഗമനം. ഇത്തവണ ജീവന്‍ മരണ പോരാട്ടമായിരിക്കും തെരെഞ്ഞെടുപ്പിൽ നടക്കുക. കേരളത്തിൽ യുഡിഎഫ്, എല്‍ഡിഎഫ്, എന്‍ഡിഎ മുന്നണികളാണ് പോരാട്ടത്തിനിറങ്ങുന്നത്. തെരെഞ്ഞെടുപ്പ് നടക്കുമ്പോൾ മുന്നണി സ്ഥാനാർത്ഥികൾക്ക് ചെലവാകുന്ന തുക സംബന്ധിച്ച വിവരങ്ങളാണ് ബ്രഹ്മ ന്യൂസ് പുറത്തുവിടുന്നത്. വിവിധ ബ്യൂറോകളിലെ രാഷ്ടീയ കക്ഷി നേതാക്കളിൽനിന്നും മുൻകാലങ്ങളിൽ തെരെഞ്ഞെടുപ്പിൽ കോർഡിനേഷൻ നടത്തിയിട്ടുള്ളവരിൽനിന്നും കണ്ടെത്തിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ബ്രഹ്മ ന്യൂസ് റിപ്പോർട്ട് പുറത്തുവിടുന്നത്. സാധാരണ സിറ്റിംഗ് എം പിമാര്‍ക്ക് തെരെഞ്ഞെടുപ്പ് മാനേജർമാരായി രണ്ട് പേരാണ് ഉണ്ടാകുന്നത്. ഇവരാണ് ചെലവിന് ആവശ്യമായ തുക ബൂത്ത് ഏജന്റുമാര്‍ക്ക് കൈമാറുന്നത്. സ്ഥാനാര്‍ത്ഥികളുടെ ചെലവ് വിവരങ്ങളുമായി ഞങ്ങളുടെ കൊച്ചി ലേഖിക രേഷ്മ രാജന്‍ ചേരുന്നു.

 

വിവിധകാലങ്ങളില്‍ തിരഞ്ഞെടുപ്പ് മാനേജര്‍മാരായി പ്രവര്‍ത്തിച്ചിരുന്ന വ്യക്തികളില്‍ നിന്നും ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ്റി പ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്. തിരഞ്ഞെടുപ്പുകളില്‍ ഇലക്ഷന്‍ കമ്മീഷന്‍ ചില മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളും ചെലവ് സംബന്ധിച്ച വിവരങ്ങളും സ്ഥാനാര്‍ത്ഥിരകളില്‍ നിന്നും നോമിനികളില്‍ നിന്നും വാങ്ങാറുണ്ട്. ഒരു നിശ്ചിത തുകയില്‍ കൂടുതല്‍ ചെലവാക്കരുതെന്നുമാണ് നിര്‍ദ്ദേശം. എന്നാല്‍ ഈ തുക കൊണ്ട് തെരെഞ്ഞെടുപ്പ് പ്രവര്‍ത്തനം നടത്താന്‍ സാധിക്കില്ലായെന്നുള്ള വിവരം എല്ലാവർക്കും അറിയാവുന്നതാണ്.
യഥാര്‍ത്ഥത്തില്‍ ഒരു മുന്നണി സ്ഥാനാര്‍ത്ഥിക്ക് ചെലവാകുന്ന തുകകകളും കണക്കുകളുമാണ് ബ്രഹ്മ ന്യൂസ് പുറത്ത് വിടുന്നത്. എത്ര തുക എതൊക്കെ ഇനത്തിന് ചെലവാക്കാൻ ലഭിക്കുന്നു എന്ന കണക്കാണ് സൂചിപ്പിക്കുന്നത്.

ഒരു ലോക്‌സഭാ മണ്ഡലത്തില്‍ കുറഞ്ഞത് 1200 ബൂത്തുകളാണ് ഉള്ളത്. ഇതില്‍ ഒരു ബൂത്തിലെ കണക്കാണ് ആദ്യം തയ്യാറാക്കിയിട്ടുള്ളത്.

ആദ്യ ഘട്ടത്തിൽ നോട്ടീസ്, പോസ്റ്റര്‍, ഫ്‌ളക്‌സ് തുടങ്ങിയ പ്രിന്റിംഗ് സാധനങ്ങള്‍ക്ക് ൫൦൦൦ രൂപയും വീട് കയറിയുള്ള അഭ്യര്‍ത്ഥന നല്‍കല്‍ എന്നിവയ്ക്ക് 5,൦൦൦ രൂപയാണ് നൽകുന്നത്. രണ്ടാം ഘട്ടത്തിൽ വീട്ടിൽ പോയുള്ള പ്രചാരണം, സ്ലിപ്പ് വിതരണം മറ്റുമായി 5,൦൦൦ രൂപയാണ് നൽകുന്ന തുക. മൂന്നാം ഘട്ടത്തിൽ തെരഞ്ഞെടുപ്പിന്റെ തലേദിവസം ബൂത്ത് അലങ്കാരം, മറ്റ് ചെലവുകള്‍ എന്നിവയ്ക്ക് 10,൦൦൦ രൂപയാണ് ചെലവിനായി അനുവദിച്ചിരിക്കുന്നത്. ഇങ്ങനെ ഒരു ബൂത്തിലെ ചെലവ് 25000 വീതം 1,200 ബൂത്തുകൾക്ക് മൂന്ന് കോടി രൂപയാണ് ചെലവിനായി നൽകുന്നത്. കൂടാതെ, അനൗണ്‍സെന്റ്, മന്ത്രിമാരുടേയും മറ്റ് നേതാക്കളുടെയും നേതൃത്വത്തിലുള്ള തെരെഞ്ഞെടുപ്പ് കണ്‍വന്‍ഷനുകള്‍ പത്തെണ്ണം നടത്താറുണ്ട്. ഇതിനാവശ്യമായ വാഹന സൗകര്യം, പന്തല്‍, മറ്റ് സൗകര്യങ്ങള്‍ എന്നിവ നൽകണം. ഇതിനായി 20 ലക്ഷം രൂപയോളമാണ് ചെലവാക്കാറുള്ളത്. 20 ദിവസത്തെ സ്ഥാനാര്‍ത്ഥി പര്യടനത്തിനായി 20 ലക്ഷം രൂപയും പത്ര പരസ്യത്തിനായി 2 ലക്ഷം, ടി വി പരസ്യത്തിനായി 2 ലക്ഷം ഫേസ് ബുക്ക് പേജ് ബൂസ്റ്റിംഗ് – 1 ലക്ഷം, ഓണ്‍ലൈന്‍ മീഡിയാകള്‍ക്ക് – 3 ലക്ഷം, മറ്റ് ചെലവുകള്‍ – 18 ലക്ഷം രൂപ
ആകെ ചെലവ് 350 ലക്ഷം രൂപയാണ് കണക്കാക്കുന്നത്. എന്നാല്‍ തീവ്ര പോരാട്ടങ്ങള്‍ നടക്കുന്നതിടത്ത് 500 ലക്ഷത്തിന് മുകളില്‍ ചെലവുകള്‍ ഉണ്ടാകാറുണ്ട്. ഘടക കക്ഷിയിലെ നിയോജകമണ്ഡലം നേതാക്കള്‍ക്കും മറ്റും പ്രത്യേകമായി കവര്‍ കൈമാറാറുണ്ട്. ഘടക കക്ഷി നേതാക്കള്‍ക്ക് അവരുടെ പ്രവര്‍ത്തകരെ എത്തിക്കാനും മറ്റുമായി അവര്‍ക്ക് പ്രത്യേക കവര്‍ സ്ഥാനാര്‍ത്ഥി കൈമാറാറുണ്ട്.

ഇനി വരവ് എങ്ങനെയാണെന്ന് നോക്കാം. ഇതില്‍ വരവ് സംസ്ഥാന കമ്മിറ്റികള്‍ സിപിഎം, കോണ്‍ഗ്രസ്, ബിജെപി എന്നിവര്‍ ഒരു കോടി രൂപയോളം കൈമാറാറുണ്ടെന്നാണ് നമുക്ക് ലഭിക്കുന്ന വിവരങ്ങള്‍. മുന്‍ കാലങ്ങളില്‍ സിപിഎം ബിജെപി എന്നിവര്‍ 60 ലക്ഷം രൂപയാണ് കൈമാറിയിരുന്നതെന്നാണ് വിവരം. ബാക്കി രണ്ട് കോടി രൂപയോളം സ്ഥാനാര്‍ത്ഥിയുടെ പാര്‍ട്ടി അതാത് നിയോജകമണ്ഡലങ്ങളില്‍ നിന്നും ഇലക്ഷന്‍ ഫണ്ടായി ശേഖരിക്കും ബാക്കി തുക 40- 50 ലക്ഷം രൂപ വരെ അതാത് സ്ഥാനാര്‍ത്ഥികള്‍ മുടക്കേണ്ടതായി വരും. ഈ തുക ആദ്യം പോസ്റ്റര്‍, നോട്ടീസ്, തുടങ്ങിയ പബ്ലിസിറ്റിക്കായിട്ടാണ് സ്ഥാനാര്‍ത്ഥികള്‍ മുടക്കുന്നത്. തുടര്‍ന്ന് പാര്‍ട്ടി യന്ത്രങ്ങള്‍ വഴി ബാക്കി തുകകള്‍ അതാത് ബൂത്ത്കളില്‍ എത്തും. സിപിഎം, കോണ്‍ഗ്രസ് പാര്‍ട്ടികള്‍ ബൂത്തില്‍ ചെലവാക്കേണ്ട തുക അതാത് ബൂത്തുകളില്‍ നിന്നും ശേഖരിക്കാറുണ്ട്. പേയ്‌മെന്റ് സീറ്റുകളുടെ കാര്യത്തില്‍ മുഴുവന്‍ തുകയും സ്ഥാനാര്‍ത്ഥികളാണ് നടത്താറുള്ളതെന്നും പറയപ്പെടുന്നു. ഉത്തരേന്ത്യന്‍ രാഷ്ട്രീയത്തിലാണ് പേയ്‌മെന്റ് സീറ്റുകള്‍ നല്‍കാറുള്ളത്. കേരളത്തില്‍ പേയ്‌മെന്റ് സീറ്റ് വിവാദങ്ങള്‍ ഉണ്ടായിട്ടുണ്ടെങ്കിലും കൃത്യമായ വിവരങ്ങളോ തെളിവുകളോ ഇല്ലാത്തതിനാല്‍ വാദങ്ങളെല്ലാം അടിസ്ഥാന രഹിതമാണെന്ന് രാഷ്ട്രീയ പാര്‍ട്ടികളുടെ നേതൃത്വം പറയാറുണ്ട്.
ചുരുക്കത്തില്‍ ഒരു മണ്ഡത്തില്‍ മൂന്ന് മുന്നണി സ്ഥാനാര്‍ത്ഥികള്‍ക്കായി ഉദ്ദേശം ആയിരം ലക്ഷം രൂപയോളമാണ് തിരഞ്ഞെടുപ്പിനായി ചെലവാക്കുന്നത്.

തെരെഞ്ഞെടുപ്പ് കമ്മീഷൻ ഇത്തവണ തെരഞ്ഞെടുപ്പിനായി വലിയ സംസ്ഥാനങ്ങളിലേ ലോക്സഭാ മണ്ഡലങ്ങൾക്ക് നൽകുന്ന തുക 40 ലക്ഷത്തിൽ നിന്ന് 70 ലക്ഷമായി ഉയർത്തി. ചെറിയ സംസ്ഥാനങ്ങളിലെ മണ്ഡലങ്ങൾക്ക് നൽകുന്ന തുക 22 ലക്ഷത്തിൽ നിന്ന് 54 ലക്ഷമായും ഉയർത്തിയിട്ടുണ്ട്.

 

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top