×

അടുത്ത ലോക്‌സഭാതിരഞ്ഞെടുപ്പില്‍ ബിജെപി ഏറ്റവും വലിയ ഒറ്റകക്ഷിയാകും- വെള്ളാപ്പള്ളി

കൊല്ലം: ഒരിടവേളയ്ക്ക് ശേഷം സാമൂഹിക-രാഷ്ട്രീയ വിഷയങ്ങളില്‍ തന്റെ നിലപാട് വ്യക്തമാക്കി രംഗത്തെത്തിയിരിക്കുകയാണ് എസ്‌എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍.കോണ്‍ഗ്രസിനെ വിമര്‍ശിച്ചും ഇടതുപക്ഷത്തെ വാഴ്‌ത്തിയുമായിരുന്നു അഭിപ്രായങ്ങള്‍.അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷവും പിണറായി വിജയന്‍ തന്നെ കേരളം ഭരിക്കും. കോണ്‍ഗ്രസ് യാദവകുലം പോലെ നശിച്ചു. അവര്‍ക്കിനി സംസ്ഥാനത്ത് ഒരു തിരിച്ചുവരവുണ്ടാകില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു. ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെപി ഏറ്റവും വലിയ ഒറ്റക്കക്ഷിയാകുമെന്നും അദ്ദേഹം പറഞ്ഞു.

ക്രൈസ്തവ സഭയിലെ ലൈംഗിക പീഡനവിവാദത്തില്‍ ദുരൂഹതയുണ്ടെന്ന് വെള്ളാപ്പള്ളി പറഞ്ഞു. ആരോപണവിധേയരും പരാതിക്കാരായ സ്ത്രീകളും ഒരുപോലെ കുറ്റക്കാരാണെന്നും അദ്ദേഹം പറഞ്ഞു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top