×

പണമില്ല ; അടുത്ത ബജറ്റില്‍ പെന്‍ഷന്‍ പ്രായം 58 വയസ്സാക്കിയേക്കും – പിരിയുന്നത് 20,000 പേര്‍ – ഒരാള്‍ക്ക് നല്‍കേണ്ടത് 20 – 45 ലക്ഷം വരെ

തിരുവനന്തപുരം : സംസ്ഥാന സര്‍ക്കാര്‍ കടുത്ത സാമ്ബത്തിക പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നതെന്നും ഇത് അതിജീവിക്കാന്‍ സര്‍ക്കാര്‍ ജീവനക്കാരുടെ പെന്‍ഷന്‍ പ്രായം 58 വയസ്സാക്കിയേക്കുമെന്നും സൂചന. ധനമന്ത്രി തോമസ് ഐസക്ക് ഫെബ്രുവരി ഏഴിന് അവതരിപ്പിക്കുന്ന ബജറ്റില്‍ ഇതിനുള്ള നിര്‍ദേശം ഉണ്ടായേക്കുമെന്നാണ് സൂചന.

എന്നാല്‍, ഇതിനെതിരെ ഉയരാന്‍ ഇടയുള്ള കടുന്ന പ്രതിഷേധമാണ് സര്‍ക്കാരിനെ വലയ്ക്കുന്നത്. ഇടതുപക്ഷ യുവജനസംഘടനകള്‍ ഉള്‍പ്പെടെ സമരരംഗത്തേയ്ക്ക് എത്തും എന്നതാണ് സര്‍ക്കാരിനെ വലയ്ക്കുന്നത്. പി.എസ്.സിക്ക് അപേക്ഷിക്കേണ്ട പ്രായപരിധി ഉയര്‍ത്തിക്കൊണ്ടും ഇതിന് പ്രതിവിധി കാണാന്‍ ശ്രമം നടക്കുന്നുണ്ട്.

വരുന്ന രണ്ട് വര്‍ഷത്തിനുള്ളില്‍ ഏകദേശം 20,000 ജീവനക്കാനാണ് വിവിധ സംസ്ഥാന സര്‍വീസുകളില്‍ നിന്നും വിരമിക്കുന്നത്. ഫുള്‍ സര്‍വീസിലുള്ള താഴ്ന്ന വിഭാഗത്തിലെ ഒരു ജീവനക്കാരണ് ഗ്രാറ്റിവിറ്റിയും പെന്‍ഷന്‍ ആനുകൂല്യങ്ങളും നല്‍കാന്‍ 20 ലക്ഷം രൂപ വേണ്ടി വരും. ഉയര്‍ന്ന തസ്തികയില്‍ വിരമിക്കുന്നവര്‍ക്ക് നല്‍കാന്‍ 50 രൂപയോളം വേണ്ടി വരും. ഇത്തരമൊരു സാഹചര്യത്തിലാണ് പെന്‍ഷന്‍ പ്രായം കൂട്ടുന്നതിനെ കുറിച്ച്‌ സര്‍ക്കാര്‍ ആലോചിക്കുന്നത്. പെന്‍ഷന്‍ പ്രായം കൂട്ടിയില്ലെങ്കില്‍ ഇത്രയും തുക നല്‍കേണ്ടിവരും. ഇതിന് നിലവിലെ സാഹചര്യത്തില്‍ സര്‍ക്കാരിന് കഴിയില്ല.

ഇനി ഒന്നര വര്‍ഷം കൂടിയേ ഈ സര്‍ക്കാരിന് കാലാവധിയുള്ളൂ. വികസന പ്രവര്‍ത്തനങ്ങള്‍ക്കു പോലും പണമില്ലാത്ത അവസ്ഥയിലാണ് നിലവിലുള്ളത്. ശമ്ബളവും പെന്‍ഷനും മാത്രമാണ് കഴിഞ്ഞ രണ്ടു മാസമായി ട്രഷറിയില്‍ നിന്നും മാറുന്നത്. കരാറുകാരുടെ ബില്ലുകളൊന്നും മാറുന്നില്ല.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top