×

മാതൃഭൂമി കോട്ടയം ചീഫ് റിപ്പോര്‍ട്ടര്‍ എന്‍എസ് ബിജുരാജ് ഹൃദയാഘാതത്തെ തുടര്‍ന്നു അന്തരിച്ചു;

കോഴഞ്ചേരി: മാതൃഭൂമി കോട്ടയം ചീഫ് റിപ്പോര്‍ട്ടര്‍ എന്‍.എസ് ബിജുരാജ്(49) അന്തരിച്ചു. ബുധനാഴ്ച രാവിലെ കോഴഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ വച്ചാണ് മരിച്ചത്. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം.1997 ല്‍ ജേര്‍ണലിസ്റ്റ് ട്രെയിനിയായി മാതൃഭൂമിയില്‍ ജോലിയില്‍ പ്രവേശിച്ച ബിജുരാജ് പ്രതിരോധം, സാമ്ബത്തികം, ശാസ്ത്രം, രാജ്യാന്തരം അടക്കമുള്ള വിഷയങ്ങളില്‍ നിരവധി ലേഖനങ്ങള്‍ എഴുതിയിട്ടുണ്ട്.മാതൃഭൂമിയില്‍ കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം യൂണിറ്റുകളില്‍ ജോലി ചെയ്തിട്ടുണ്ട്. ബെംഗളൂരുവിലും, മംഗലാപുരത്തും, ബിഹാറിലും ചീഫ് കറസ്പോണ്ടന്റായും പ്രവര്‍ത്തിച്ചിരുന്നു. ചെങ്ങന്നൂര്‍ സ്വദേശിയാണ്. ഭാര്യ ഹേമ. ഏക മകന്‍ ഗൗതം.

രക്തത്തില്‍ ക്രിയാറ്റിന്റെ അളവ് കുറയുന്ന അസുഖമായിരുന്നു ബിജുരാജിന്. ഇതേ തുടര്‍ന്ന് കഴിഞ്ഞ് ഒരു വര്‍ഷമായി ചികിത്സയിലായിരുന്നു.കേരളത്തിന് പുറത്ത് ജോലി ചെയ്ത് വരുന്നതിനിടയില്‍ അസുഖം കൂടിയതിനെ തുടര്‍ന്നാണ് അദ്ദേഹത്തെ കേരളത്തിലേക്ക് തിരിച്ച്‌ വിളിച്ചത്. തിരുവനന്തപുരം യൂണിറ്റില്‍ പ്രവര്‍ത്തിച്ച്‌ വരുന്നതിനിടയില്‍ അസുംഖം കൂടുതലായതിനെ തുടര്‍ന്ന് കോട്ടയത്തേക്ക് സ്ഥലം മാറ്റം നല്‍കുകയായിരുന്നു.പ്രതിരോധം, സാമ്ബത്തികം, ശാസ്ത്രം, രാജ്യാന്തരം അടക്കമുള്ള വിവിധ വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ വിദഗ്ദനായിരുന്നു ബിജുരാജ്

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top