×

മല്ലികാര്‍ജുന്‍ ഖാര്‍ഗെക്ക് സംശുദ്ധമായ ഹൃദയമുണ്ട്. ദലിതനാണ്. = രാജസ്ഥാന്‍ മുഖ്യമന്ത്രി

കോണ്‍ഗ്രസ് പ്രസിഡന്‍റ് സ്ഥാനത്ത് മല്ലികാര്‍ജുന്‍ ഖാര്‍ഗെയും ശശി തരൂരും ഏറ്റുമുട്ടുമ്ബോള്‍ ആരെ പിന്തുണയ്ക്കുമെന്ന് വ്യക്തമാക്കുകയാണ് നേതാക്കള്‍.

രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്‍ലോട്ട് ഖാര്‍ഗെയ്ക്ക് പിന്തുണ പ്രഖ്യാപിച്ചു. തരൂര്‍ വരേണ്യ വിഭാഗത്തില്‍പ്പെട്ടയാള്‍ ആണെന്നും ഗെഹ്‍ലോട്ട് പറഞ്ഞു.

മല്ലികാര്‍ജുന്‍ ഖാര്‍ഗെക്ക് കോണ്‍ഗ്രസിനെ ശക്തിപ്പെടുത്താനുള്ള പരിചയ സമ്ബത്തുണ്ടെന്ന് ഗെഹ്‍ലോട്ട് പറഞ്ഞു. അദ്ദേഹത്തിന് സംശുദ്ധമായ ഹൃദയമുണ്ട്. ദലിതനാണ്. അധ്യക്ഷ തെരഞ്ഞെടുപ്പില്‍ ഖാര്‍ഗെ വിജയിക്കുമെന്നും ഗെഹ്‍ലോട്ട് വാര്‍ത്താഏജന്‍സിയായ പിടിഐയോട് പ്രതികരിച്ചു.

Is Hindu hatred pre-requisite to contest on Cong prez poll: BJP's fresh  salvo | Latest News India - Hindustan Times

നേരത്തെ ഔദ്യോഗികപക്ഷം അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിച്ചിരുന്നത് അശോക് ഗെഹ്‍ലോട്ടിനെയായിരുന്നു. എന്നാല്‍ ഒരാള്‍ക്ക് ഒരു പദവി എന്ന നയം നടപ്പിലാക്കുമ്ബോള്‍ ആരാവണം രാജസ്ഥാന്‍ മുഖ്യമന്ത്രിയെന്ന തര്‍ക്കം രൂക്ഷമായതോടെയാണ് ആ നീക്കം ഉപേക്ഷിച്ചത്. തുടര്‍ന്ന് ദി‍ഗ് വിജയ് സിങ് മത്സരിക്കുമെന്ന് പ്രഖ്യാപിച്ചു. എന്നാല്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന ദിവസമാണ് ഖാര്‍ഗെയുടെ പേര് ഉയര്‍ന്നുവന്നത്. ഇതോടെ ദി‍ഗ് വിജയ് സിങ് പിന്മാറി. അതേസമയം പിന്മാറില്ലെന്ന് തരൂര്‍ വ്യക്തമാക്കിയതോടെ അധ്യക്ഷ സ്ഥാനത്ത് മത്സരം ഉറപ്പായി.

ഖാര്‍ഗെ പാര്‍ട്ടി ആസ്ഥാനത്ത് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാന്‍ എത്തിയപ്പോള്‍ മുപ്പതോളം മുതിര്‍ന്ന നേതാക്കള്‍ പിന്തുണയുമായെത്തിയിരുന്നു. കര്‍ണാടകയില്‍ നിന്നുള്ള മുതിര്‍ന്ന നേതാവായ ഖാര്‍ഗെ, ഗാന്ധി കുടുംബത്തിന്‍റെ വിശ്വസ്തനാണ്. പാര്‍ട്ടി അധ്യക്ഷ തെരഞ്ഞെടുപ്പില്‍ ഔദ്യോഗിക സ്ഥാനാര്‍ഥി ഇല്ലെന്നും തങ്ങള്‍ നിഷ്പക്ഷത പാലിക്കുമെന്നും ഗാന്ധി കുടുംബം തന്നോട് പറഞ്ഞതായി ശശി തരൂര്‍ നേരത്തെ പ്രതികരിച്ചിരുന്നു. അധ്യക്ഷ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്ന് പിന്മാറില്ല. തന്നെ പിന്തുണയ്ക്കുന്നവരെ വഞ്ചിക്കാനാവില്ലെന്നും ശശി തരൂര്‍ പറഞ്ഞു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top