×

ദേവനന്ദയുടെ ശരീരം ക്ിട്ടിയത് തടയണയ്ക്ക് അപ്പുറം – കണ്ണീര്‍ പൂവിന്റെ കവിളില്‍ കേരളം തലോടി – വിതുമ്പലോടെ വീട്ടമ്മമാര്‍

 

കൊല്ലം: കൊല്ലം ഇളവൂരിലെ ഇത്തിക്കരയാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ ദേവനന്ദയുടെ മരണത്തില്‍ അനുശോചിച്ച്‌ പ്രമുഖര്‍.

മൃതദേഹത്തില്‍ ബലപ്രയോഗത്തിന്റെ ലക്ഷണങ്ങളില്ലെന്നു പ്രാഥമിക നിഗമനം. ആറ്റില്‍ നിര്‍മ്മിച്ചിരിക്കുന്ന തടയണയ്ക്ക് അപ്പുറത്തു നിന്നുമാണ് മൃതദേഹം കണ്ടെത്തിയത്. കമഴ്ന്നുകിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. ഇവിടേക്ക് ഒഴുകിയെത്താന്‍ സാധ്യതയുണ്ടോയെന്നും മൃതദേഹം പിന്നീട് ഇവിടെ കൊണ്ടിട്ടതാണോയെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്.

വീട്ടില്‍ നിന്നും ഏകദേശം 500 മീറ്റര്‍ അകലെ നിന്നാണു മൃതദേഹം കണ്ടെത്തിയത്. ഈ ഭാഗങ്ങളിലേക്ക് ദേവനന്ദ വരാറില്ല. മൃതദേഹം കണ്ട സ്ഥലം വിജനമായ പ്രദേശമാണ്. ആറ്റിനു തീരത്തു കാടും റബര്‍ മരങ്ങളുമാണ്

 

രാഷ്ട്രീയ. സാമൂഹ്യ, ചലച്ചിത്ര രംഗത്ത് നിന്നുള്ളവരാണ് മരണത്തില്‍ ദുഃഖം രേഖപ്പെടുത്തിയത്. മുഖ്യമന്ത്രി പിണറായി വിജയന്‍, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, നടന്‍മാരായ മമ്മൂട്ടി, കുഞ്ചാക്കോ ബോബന്‍, നിവിന്‍ പോളി തുടങ്ങിയവര്‍ ദേവനന്ദയ്ക്ക് ഫേസ്ബുക്കിലൂടെ അനുശോചനം രേഖപ്പെടുത്തി.

 

 

 

വ്യാഴാഴ്ച ദേവനന്ദയെ കാണാതായത് മുതല്‍ തെരച്ചില്‍ ഊര്‍ജിതമാക്കാന്‍ രാഷ്ട്രീയ പ്രവര്‍ത്തകരും ചലച്ചിത്രതാരങ്ങളുമടക്കം നിരവധി പേര്‍ സോഷ്യല്‍ മീഡിയകളിലൂടെ സന്ദേശങ്ങള്‍ കൈമാറിയിരുന്നു. നിമിഷങ്ങള്‍ക്കകമാണ് ദേവനന്ദയുടെ ചിത്രം സോഷ്യല്‍മീഡിയയില്‍ നിറഞ്ഞത്. കേരളക്കരയും കുട്ടിയുടെ തിരിച്ചുവരവിനായി പ്രാര്‍ത്ഥനയോടെ കാത്തിരിക്കുകയായിരുന്നു. എന്നാല്‍ എല്ലാ പ്രാര്‍ത്ഥനകളെയും വിഫലമാക്കി ഇന്ന് രാവിലെ കുട്ടിയുടെ മൃതദേഹം കണ്ടെടുത്തു. മൃതദേഹം കണ്ടെത്തിയ വാര്‍ത്ത ഞെട്ടലോടെയാണ് എല്ലാവരും അറിഞ്ഞത്.

ദേവനന്ദയുടെ വിയോഗത്തില്‍ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നു.’ കുടുംബത്തിന്റെയും ഉറ്റവരുടെയും ദുഃഖത്തില്‍ പങ്കുചേരുന്നതായും അനുശോചനം അര്‍പ്പിച്ചുകൊണ്ട് മുഖ്യമന്ത്രി പറഞ്ഞു. ദേവനന്ദയ്ക്ക് ആദരാഞ്ജലി അര്‍പ്പിച്ച പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മരണത്തില്‍ നാട്ടുകാര്‍ ഉന്നയിക്കുന്ന ദുരൂഹത പോലീസ് അന്വേഷിക്കണമെന്നും ആവശ്യപ്പെട്ടു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top