×

സോനം കപൂര്‍ വിവാഹിതയായി

ബോളിവുഡ് നടി സോനം കപൂര്‍ വിവാഹിതയായി. ബിസിനസുകാരനായ ആനന്ദ് അഹൂജയാണ് വരന്‍. ഇന്ന് പതിനൊന്നു മണിക്ക് സോനത്തിന്റെ മാതൃസഹോദരി കവിത സിങ്ങിന്റെ ബാന്ദ്രയിലുളള ഹെറിറ്റേജ് ബംഗ്ലാവ് ‘റോക്ഡാ ലേ’യില്‍വച്ച് സിഖ് മതാചാര പ്രകാരമായിരുന്നു വിവാഹം. വിവാഹത്തിനു മുന്നോടിയായുള്ള ആഘോഷങ്ങള്‍ ഇന്നലെ രാത്രി തന്നെ ആരംഭിച്ചിരുന്നു. ഇരു കുടുംബങ്ങളുടെയും അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്.

ബോളിവുഡില്‍നിന്നും അമിതാഭ് ബച്ചന്‍, ആമിര്‍ ഖാന്‍, അഭിഷേക് ബച്ചന്‍, റാണി മുഖര്‍ജി, ജാക്വിലിന്‍ ഫെര്‍ണാണ്ടസ്, സെയ്ഫ് അലി ഖാന്‍, കരീന കപൂര്‍, കരിഷ്മ കപൂര്‍ നിര്‍മാതാവ് ബോണി കപൂര്‍, മക്കളായ ജാന്‍വി, ഖുശി, അര്‍ജുന്‍, സംവിധായകന്‍ കരണ്‍ജോഹര്‍ തുടങ്ങിയവര്‍ നവദമ്പതികള്‍ക്ക് ആശംസ നേരാനെത്തി.

വിവാഹ സല്‍ക്കാരം വൈകിട്ട് ലീല ഹോട്ടലില്‍ നടക്കും. സോനത്തിനും ആനന്ദിനും എല്ലാ അനുഗ്രഹവും സ്‌നേഹവും ഉണ്ടാകണമെന്ന് കപൂര്‍-അഹൂജ കുടുംബം അഭ്യര്‍ത്ഥിച്ചു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top