×

ചുണ്ടനക്കി മോഹന്‍ലാല്‍ ; പാട്ട്‌ തുടങ്ങിയ ശേഷം മൈക്ക്‌ ചുണ്ടില്‍ മുട്ടിച്ചു.. വീഡിയോ ഇതാ..

ഓസ്‌ട്രേലിയയില്‍ നടന്ന സ്റ്റേജ് ഷോയില്‍ വീണ്ടും ലാലിസമെന്ന് ആരോപണം. നടി പ്രയാഗ മാര്‍ട്ടിനോടൊപ്പം ‘ചന്ദ്രികയില്‍ അലിയുന്നു ചന്ദ്രകാന്തം’ എന്ന ഗാനം ആലപിക്കുമ്പോഴാണ് താരത്തിന് വീണ്ടും അബദ്ധം പറ്റിയത്.

Related image

പാട്ട് പാടിത്തുടങ്ങി ആദ്യ പല്ലവിക്കു ശേഷമായിരുന്നു സംഭവമുണ്ടായത്. മോഹന്‍ലാല്‍ പാടാതിരിക്കുമ്പോള്‍ തന്നെ പാട്ട് ആരംഭിച്ചു. ഉടന്‍ തന്നെ അദ്ദേഹം മൈക്ക് അടുപ്പിച്ച് പാടുന്നതുപോലെ കാണിക്കുകയായിരുന്നു.

Image result for prayaga martin

ഈ സംഭവത്തിന്റെ വീഡിയോ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ തരംഗമാവുകയാണ്. ഓസ്‌ട്രേലിയയിലും ‘ലാലിസം’ എന്ന തരത്തിലാണ് വിമര്‍ശനങ്ങള്‍ മോഹന്‍ലാലിനെതിരെ ഉയര്‍ന്നു വരുന്നത്. കേരളത്തില്‍ നടന്ന ദേശീയ ഗെയിംസ് ഉദ്ഘാടനത്തോടനുബന്ധിച്ച് നടന്ന ലാലിസം പ്രോഗ്രാമിലും മുമ്പ് ഇങ്ങനെ സംഭവിച്ചിരുന്നു.

ഓസ്‌ട്രേലിയയിലെ ഒരു മലയാളി സംഘടന ഒരുക്കിയ മോഹന്‍ലാല്‍ സ്റ്റാര്‍നൈറ്റ് എന്ന ഷോയിലാണ് മോഹന്‍ലാല്‍ ഗാനമാലപിച്ചത്. അമ്മ മഴവില്ല് ഷോയിലെ പോലെ തന്നെ പാട്ടു പാടിയും നൃത്തം ചെയ്തും ഈ ഷോയിലും ലാല്‍ തന്നെ താരമായി. മോഹന്‍ലാലിനെ കൂടാതെ മീര നന്ദന്‍, പ്രയാഗ മാര്‍ട്ടിന്‍, ശ്രേയ പ്രദീപ് തുടങ്ങിയവരും ഷോയുടെ ഭാഗമായിരുന്നു.

Video Is TakenFrom Youtube
images Are Taken From Google

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top