×

മാരി 2 വില്‍ ഓട്ടോഡ്രൈവറായി സായ് പല്ലവി

പ്രേമം എന്ന സിനിമയിലൂടെ മലയാളികളുടെ മനസ് കീഴടക്കിയ സായ്പല്ലവി തകര്‍പ്പന്‍ വേഷപ്പകര്‍ച്ചയാണ് തമിഴിലും തെലുങ്കിലുമായി നടത്തുന്നത്. പ്രേക്ഷകര്‍ ഒന്നടങ്കം നെഞ്ചോടു ചേര്‍ത്ത ഈ സുന്ദരിക്ക് ഇപ്പോള്‍ കൈനിറയെ ചിത്രങ്ങളാണ്.

തമിഴില്‍ എ,എല്‍ വിജയ് സംവിധാനം ചെയ്ത ദിയ എന്ന ചിത്രമായിരുന്നു സായിയുടേതായി ഒടുവില്‍ എത്തിയത്. അടുത്ത തമിഴ് ചിത്രത്തില്‍ ധനുഷിന്റെ നായികയായിട്ടാണ് സായ് എത്തുന്നത്. ഈ ചിത്രം മാരി എന്ന സുപ്പര്‍ഹിറ്റ് ചിത്രത്തിന്റ രണ്ടാം ഭാഗമാണ്. ചിത്രത്തില്‍ സായ് ഓട്ടോഡ്രൈവറായിട്ടാണ് എത്തുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.

ചിത്രത്തിനു വേണ്ടി സായി ഓട്ടോറിക്ഷ പഠിക്കുന്നതിന്റെ ചിത്രങ്ങള്‍ നേരത്തെ പുറത്ത് വന്നിരുന്നു. മാരിയുടെ ആദ്യ ഭാഗത്തില്‍ വില്ലനായി അഭിനയിച്ചത് വിജയ് യേശുദാസ് ആയിരുന്നെങ്കില്‍ രണ്ടാം പതിപ്പില്‍ ടൊവിനോ തോമസാണ് ധനൂഷിന്റെ വില്ലനായി എത്തുന്നത്.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top