×

അനുരാഗ കരിക്കിന്‍ വെള്ളത്തിനു ശേഷം ഖാലിദ് റഹ്മാന്‍ സംവിധാനം ചെയ്യുന്ന മമ്മൂട്ടി ചിത്രം ഉണ്ട സെപ്തംബറില്‍ ഷൂട്ടിംഗ് ആരംഭിക്കും

മമ്മുട്ടിയുടെ മാസ്സ് എന്റര്‍ടൈനര്‍ ആയിരിക്കും ഉണ്ട എന്നാണ് വാര്‍ത്തകള്‍. പേരിന്റെ പ്രത്യേകത കൊണ്ട് പ്രഖ്യാപന വേളയില്‍ തന്നെ ശ്രദ്ധ നേടിയ ചിത്രത്തില്‍ ബിജു മേനോനും പ്രധാന വേഷത്തില്‍ എത്തുന്നുണ്ട് എന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.

ധര്‍മിക് ഫിലിംസ് നിര്‍മിക്കുന്ന ചിത്രത്തിലൂടെ മമ്മൂട്ടി വീണ്ടും പൊലീസ് വേഷത്തില്‍ എത്തുകയാണ്. അന്‍വര്‍ റഷീദായിരിക്കും ഉണ്ടയുടെ നിര്‍മാതാവ്. ഹര്‍ഷാദാണ് ഉണ്ടയുടെ തിരക്കഥ ഒരുക്കുന്നത്. വടക്കേ ഇന്ത്യയിലായിരിക്കും സിനിമയുടെ പ്രധാന ലൊക്കേഷന്‍ എന്നാണ് റിപ്പോര്‍ട്ടുകള്‍. ഷൈജു ഖാലിദാണ് ക്യാമറ കൈകാര്യം ചെയ്യുന്നത്.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top