×

ദുല്‍ഖര്‍ സല്‍മാന്‍ നായകനായെത്തുന്ന ആദ്യ ബോളിവുഡ് ചിത്രം കര്‍വാന്റെ റിലീസിംഗ് ആഗസ്റ്റ് 10 ന്

ദുല്‍ഖര്‍ സല്‍മാന്‍ നായകനായെത്തുന്ന ആദ്യ ബോളിവുഡ് ചിത്രം കര്‍വാന്റെ റിലീസിംഗ് തീയതി മാറ്റിവച്ചു. നേരത്തെ ജൂണിന് റിലീസ് പ്രഖ്യാപിച്ച ചിത്രം ആഗസ്റ്റ് 10നാണ് തിയേറ്ററുകളിലെത്തുക. ദുല്‍ഖര്‍ തന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് പുതിയ റിലീസ് തീയതി അറിയിച്ചത്.

”നിങ്ങള്‍ ഈ ചിത്രം കാണുന്നത് വരെ കാത്തിരിക്കാനുള്ള ക്ഷമ നഷ്ടപ്പെട്ടു” എന്നാണ് പുതിയ തീയതി പ്രഖ്യാപിച്ചു കൊണ്ട് ദുല്‍ഖര്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചത്.

And finally we are happy to announce a release date for Karwaan !! Coming to a cinema near you on August 10th !!! Cannot wait for you all to watch it ☺☺????

Posted by Dulquer Salmaan on Monday, 14 May 2018

റോഡ് മൂവി ഗണത്തില്‍ പെട്ട ചിത്രത്തില്‍ ഇര്‍ഫാന്‍ ഖാനും പ്രധാന വേഷത്തിലെത്തുന്നുണ്ട്. മിഥില പാര്‍ക്കറാണ് ചിത്രത്തിലെ നായിക.ഹുസൈന്‍ ദലാല്‍, അക്ഷയ് ഖുറാന എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥ എഴുതിയത്. നവാഗതനായ ആകര്‍ഷ് ഖുറാനയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. റോണി സ്‌ക്രൂവാലയാണ് ചിത്രത്തിന്റെ നിര്‍മാണം.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top