×

പ്രൊഫസര്‍ ഡിങ്കൻ ഷൂട്ടിംഗ് അടുത്ത മാസം

ദിലീപിനെ നായകനാക്കി കെ രാമചന്ദ്രബാബു സംവിധാനം ചെയ്യുന്ന സിനിമ പ്രൊഫസര്‍ ഡിങ്കനെക്കുറിച്ചുള്ള വാര്‍ത്തകള്‍ നിലച്ചിട്ട് ഒരു വര്‍ഷത്തിനടുത്തായി. ഇതിനിടയില്‍ ചിത്രം ഉപേക്ഷിച്ചു എന്ന തരത്തിലൊക്കെ വാര്‍ത്തകളുണ്ടായി. എന്നാല്‍ ഇപ്പോള്‍ ചിത്രത്തിനെന്താണ് സംഭവിച്ചതെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് സംവിധായകന്‍.

ബിഗ്ബജറ്റില്‍ ത്രീഡിയിലൊരുങ്ങുന്ന ഈ സിനിമയുടെ ഷൂട്ടിംഗ് അടുത്ത മാസം ആരംഭിക്കും. ചിത്രീകരണം ആരംഭിച്ചു എന്ന തെറ്റായ വാര്‍ത്തകള്‍ പ്രചരിക്കുന്ന സാഹചര്യത്തിലാണ് രാമചന്ദ്ര ബാബുവിന്റെ ഈ വെളിപ്പെടുത്തല്‍. ദുബായ്, എറണാകുളം എന്നിവിടങ്ങളാകും പ്രധാന ലൊക്കേഷന്‍. റാഫിയാണ് തിരക്കഥ. ചിത്രത്തിന്റെ തിരക്കഥയില്‍ അടിമുടി മാറ്റം വരുത്തിയിട്ടുണ്ട്. കുടുംബപ്രേക്ഷകര്‍ക്ക് കൂടി രസിക്കുന്ന തരത്തിലേക്കാണ് തിരക്കഥ മാറ്റിയിരിക്കുന്നത്. അദ്ദേഹം ഇപ്പോള്‍ തിരക്കഥയുടെ അവസാനവട്ട പണിപ്പുരയിലാണെന്നും സംവിധായകന്‍ പറഞ്ഞു.

ചിത്രത്തിന്റെ പോസ്റ്ററുകളും സ്റ്റില്ലുകളും എല്ലാം തന്നെ മുന്‍പ് പുറത്ത് വന്നിരുന്നു. മജീഷ്യന്റെ വേഷത്തിലാണ് ദിലീപ് അന്ന് പോസ്റ്ററില്‍ പ്രത്യക്ഷപ്പെട്ടത്. ചിത്രത്തില്‍ നമിത പ്രമോദാണ് നായിക. കമ്മാരസംഭവത്തിന് ശേഷം ഇരുവരും ഒന്നിക്കുന്ന ചിത്രം കൂടിയാണ് പ്രൊഫസര്‍ ഡിങ്കന്‍. ഗോപി സുന്ദറാണ് ചിത്രത്തിന് സംഗീതം ഒരുക്കുക. രാജേഷ് മങ്കലക്കല്‍ ചിത്രത്തിന്റെ എഡിറ്റിംഗ് നിര്‍വഹിക്കും. ഈ വര്‍ഷം അവസാനത്തോടെ ചിത്രം തീയേറ്ററുകളില്‍ എത്തും.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top