×

ബിടെക് മെയ് ആദ്യവാരം തിയറ്ററിലേക്ക്

ലയാള സിനിമ മേഖലയ്ക്കു ഇടക്കാലത്ത് പുത്തന്‍ ഉണര്‍വ് നല്‍കിയ വിജയം സമ്മാനിച്ച ചിത്രമായിരുന്നു ആസിഫ് അലിയുടെ സണ്‍ഡേ ഹോളിഡേ. ആസിഫ് അലിയുടെ കരിയറിലെ തന്നെ മികച്ച ചിത്രവും, വന്‍ സാമ്ബത്തിക നേട്ടവും ഉണ്ടാക്കിയ ഈ ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍ മാക്‌ട്രോ പിക്ചര്‍സ് ആയിരുന്നു.

ഇതേ കൂട്ടുകെട്ടില്‍ വന്‍ താരനിരയുമായി അവര്‍ വീണ്ടും എത്തുന്നു ബി ടെകുമായി.സംവിധായകന്‍ വി. കെ പ്രകാശിന്റെ അസ്സോസിയേറ്റ് ആയി നിരവധി ചിത്രങ്ങളില്‍ പ്രവര്‍ത്തിച്ച മൃദുല്‍ നായര്‍ ആദ്യമായി ഒരുക്കുന്ന ഈ ചിത്രത്തില്‍ ആസിഫ് അലിയെ കൂടാതെ അപര്‍ണ ബാലമുരളി, അനൂപ് മേനോന്‍, സൈജു കുറുപ്പ്, ശ്രീനാഥ് ഭാസി, നിരഞ്ജന, അജു വര്‍ഗീസ്, ദീപക്, അര്‍ജുന്‍ അശോകന്‍, ഷാനി ഷാക്കി, അലന്‍സിയര്‍, ജയന്‍ ചേര്‍ത്തല, നീന കുറുപ്പ്, അഞ്ജലി നായര്‍, വി കെ പ്രകാശ് തുടങ്ങിയ മലയാളത്തിലെ മുന്‍നിര താരങ്ങള്‍ അണിനിരക്കുന്നു.

കഥയിലും കഥാപശ്ചാത്തലത്തിലും അവതരണത്തിലും വ്യത്യസ്തതയും സാങ്കേതിക മികവും പുലര്‍ത്തുന്ന ചിത്രം മെയ് ആദ്യ ആഴ്ചയില്‍ തിയറ്ററുകളിലേക്ക് എത്തും.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top