×

സ്മാര്‍ട്ട് ഫോണ്‍ വിപണിയില്‍ അത്ഭുതങ്ങള്‍ സൃഷ്ടിച്ച് വിജയഗാഥ തുടരുകയാണ് ഷവോമി.

ഷവോമിയുടെ സ്മാര്‍ട്ട് ഫോണുകള്‍ ചൂടപ്പം പോലെയാണ് വിപണിയില്‍ വിറ്റു പോകുന്നത്. ഈ മികച്ച സ്വീകാര്യത കണക്കിലെടുത്ത് കലക്കന്‍ ഓഫറുമായി എത്തുകയാണ് ഈ ചൈനീസ് നിര്‍മ്മാതാക്കള്‍. ഏപ്രില്‍ അഞ്ച്, ആറ് തിയതികളില്‍ എംഐ ഫാന്‍ ഫെസ്റ്റിവെല്‍ ഒരുക്കിയിരിക്കുകയാണ് ഷവോമി. ഈ രണ്ടു ദിവസത്തെ വില്‍പ്പനയില്‍ സ്മാര്‍ട് ഫോണുകള്‍ക്ക് വമ്പന്‍ ഓഫറുകളാണ് ഷവോമി നല്‍കുന്നത്. 48 മണിക്കൂറിനുള്ളില്‍ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ കച്ചവടത്തിലേക്കാണ് ചൈനീസ് നിര്‍മ്മാതാക്കള്‍ പടയൊരുങ്ങുന്നത്.

 

സ്മാര്‍ട് ഫോണുകള്‍, വെയറബിള്‍സ്, മറ്റു ഡിവൈസുകള്‍ എന്നിവയാണ് വില്‍പ്പനക്കായി വെയ്ക്കുക. മറ്റു ചില കമ്പനികളുമായി ചേര്‍ന്നും ഷവോമി ഓഫറുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാല്‍ ഏതെല്ലാം ഹാന്‍ഡ്‌സെറ്റുകള്‍ ഓഫര്‍ വിലയ്ക്ക് വില്‍ക്കുമെന്ന് ഷവോമി ഔദ്യോഗികമായി അറിയിച്ചിട്ടില്ല. റെഡ്മി നോട്ട് 5 പ്രോയ്‌ക്കൊപ്പം എംഐ ഇയര്‍ഫോണുകളും ഷവോമി സൗജന്യമായി നല്‍കും. മാര്‍ച്ച് 31 മുതല്‍ മ്യൂസിക് ഡോട്ട് ലിയുമായി സഹകരിച്ച് എംഐ മിക്സ് 2 എസ് നേടാനുള്ള അവസരവുമുണ്ട്. ഫെയ്‌സ്ബുക്ക് വഴി സുഹൃത്തുക്കളെ അറിയിച്ച് നിശ്ചിത ലൈക്കുകള്‍ സ്വന്തമാക്കിയാല്‍ എംഐ ബാന്‍ഡ് ഫ്രീയായി ലഭിക്കും.

ഷവോമിയുടെ ഔദ്യോഗിക വെബ്സൈറ്റിലും ആപ്പിലുമാണ് വില്‍പ്പന നടക്കുക. ഏകദേശം 40 ലക്ഷം രൂപയുടെ ഡിസ്‌കൗണ്ട് കൂപ്പണുകളാണ് ഷവോമി ഫെസ്റ്റില്‍ വിതരണം ചെയ്യുന്നത്. ടീം രൂപീകരിച്ച് ആ ടീമിലേക്ക് സുഹൃത്തുക്കളെ ചേര്‍ക്കുന്നവര്‍ക്ക് കൂപ്പണ്‍ ലഭിക്കും. ഏപ്രില്‍ നാലിന് ഉച്ചയ്ക്ക് 12 മണി മുതല്‍ കൂപ്പണ്‍ ലഭിച്ചു തുടങ്ങും. ക്രേസി കോംബോ എന്ന പേരില്‍ പ്രത്യേകം ഓഫറുകളും ഷവോമി പ്രഖ്യാപിച്ചിട്ടുണ്ട്.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top