×

ഫേസ്ബുക്കില്‍ ക്ലിയര്‍ ഹിസ്റ്ററി ഫീച്ചര്‍,വാട്‌സാപ്പില്‍ വീഡിയോ കോളിങ്; പുതിയ മാറ്റത്തിനൊരുങ്ങി സക്കര്‍ബര്‍ഗ്

ഫേസ്ബുക്കിന്റെ എഫ് 8 കോണ്‍ഫറന്‍സില്‍ അതിനൂതനവും സുരക്ഷയിലൂന്നിയതുമായ പുതിയ ഫീച്ചറുകളാണ് മാര്‍ക്ക് സക്കര്‍ബര്‍ഗ്ഗ് അവതരിപ്പിച്ചത്.
ക്ലിയര്‍ ഹിസ്റ്ററി എന്ന പുതിയ ഫീച്ചറിലൂടെ നിങ്ങളുടെ ഫേസ്ബുക്കിലെ മുഴുവന്‍ സേര്‍ച്ച്‌ ഹിസ്റ്ററിയും മായ്ച്ച്‌ കളയാം. സൈറ്റുകള്‍ വഴിയും ആപ്പുകള്‍ വഴിയും ഫേസ്ബുക്ക് ശേഖരിക്കുന്ന വിവരങ്ങള്‍ പരസ്യങ്ങള്‍ക്കു വേണ്ടി ഉപയോഗിക്കുന്നത് ഇതിലൂടെ തടയും. കുക്കീസ് ക്ലിയര്‍ ചെയ്യുന്നതിലൂടെ ഫേസ്ബുക്കില്‍ വരുന്ന സജഷനുകള്‍ക്കും നിയന്ത്രണം ഏര്‍പ്പെടുത്താം.

വാട്ട്‌സ്‌ആപ്പില്‍ ഗ്രൂപ്പ് വിഡിയോ കോളിങ്

ഫേസ്ബുക്കിന്റെ കീഴിലുള്ള വാട്ട്‌സ്‌ആപ്പില്‍ ഇനി ഗ്രൂപ്പ് വീഡിയോ കോളിങ് സംവിധാനം ഒരുക്കാനുള്ള പുറപ്പാടിലാണ് ഫേസ്ബുക്ക്. ആകര്‍ഷകമായ ഇമോജി സ്റ്റിക്കേഴ്‌സ് സംവിധാനവും വാട്ട്‌സ്‌ആപ്പില്‍ അവതരിപ്പിക്കും.

വാട്ട്‌സ്‌ആപ്പ് സ്റ്റാറ്റസ്, വോയ്‌സ്‌വീഡിയോ കോളിങ് എന്നിവക്ക് ലഭിച്ച അദ്ഭുതകരമായ വരവേല്‍പ്പാണ് പുതിയ സംവിധാനങ്ങള്‍ ഉള്‍പ്പെടുത്താന്‍ കാരണമായെതന്നും സക്കര്‍ബര്‍ഗ് കൂട്ടിച്ചേര്‍ത്തു.

കേംബ്രിഡ്ജ് അനലറ്റിക്ക എന്ന സ്വകാര്യ സംഘടന ഫേസ്ബുക്കില്‍ നിന്ന് ഉപയോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ത്തിയ വിവാദവും അതിനെ തുടര്‍ന്ന് കോടതി കയറിയ സംഭവവുമൊക്കെ മുന്നില്‍ കണ്ടാണ് സുരക്ഷക്ക് പ്രാധാന്യം നല്‍കിയുള്ള എഫ്8 കോണ്‍ഫറന്‍സിന് സക്കര്‍ബര്‍ഗ് മുതിര്‍ന്നത്. കഴിഞ്ഞദിവസം ഇന്‍സ്റ്റാഗ്രാമിലും അടിമുടി മാറ്റമായിരുന്നു. വീഡിയോ കോളിങ്ങ് ഉള്‍പ്പെടെ അഞ്ച് പുതിയ ഫീച്ചറുകളാണ് ഇന്‍സ്റ്റാഗ്രാമിലേക്ക് എത്തുന്നത്.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top