×

കാനോൺ ക്ലബ് എലൈറ്റ് മെംബർഷിപ്പ് ഫോട്ടോഗ്രാഫർമാരുടെ കണ്ണിൽ പൊടിയിടാനോ ????

കൊച്ചി : കാനോൺ കമ്പനിക്കു തലവേദനയാകും വിധം ഏറെ ഗ്രെ മാർക്കറ്റ് പ്രൊഡക്ടുകൾ ഇന്ത്യൻ വിപണിയിൽ ഇറങ്ങിയതിനെ തുടർന്നാണ് അംഗീകൃത ഉത്പന്നങ്ങൾക്കു ക്ലബ് എലൈറ്റ് പദ്ധതിയുമായി കാനോൺ രംഗത്തെത്തിയത്. എന്നാൽ പ്രഖ്യാപിത സമയത്തു ഈ പദ്ധതി ഫോട്ടോഗ്രാഫർമാരിലേക്കെത്തിക്കുവാൻ കാനോൺ ഇന്ത്യയ്ക്കു സാധിച്ചിരുന്നില്ല. ഇന്ന് ലോകമെബാടും ഒട്ടുമിക്ക ഫോട്ടോഗ്രാഫെർമാരും ഉപയോഗിക്കുന്നത് കാനോൺ ക്യാമറ ആണെന്നിരിക്കെ , ഇത് വരെ ഒരാൾക്ക് 500 രൂപയ്ക്കു കേരളത്തിൽ സംഘടിപ്പിച്ച വർക്ക് ഷോപ്പുകൾക്കു വൻ തുക ഉയർത്തി കാണിച്ചു അത് അംഗീകൃത ഉത്പന്നങ്ങൾ വാങ്ങിയവർക്ക് സൗജന്യമായി പ്രവേശനം നൽകുന്നു എന്ന് വരുത്തി തീർത്ത് പ്രൊഫഷണൽ ഫോട്ടോഗ്രാഫർമാരുടെ കണ്ണിൽ പൊടിയിടുകയാണ് എന്ന ആക്ഷേപം ഇവർക്കിടയിൽ ശക്തമായുണ്ട്. കാനോൺ മാർക്കറ്റ് കേരളത്തിൽ പതിന്മടങ്ങു വർധിച്ചിട്ടു പോലും ഫോട്ടോഗ്രാഫർമാർക്ക് വേണ്ടി കാര്യ ക്ഷമമായി ഒന്നും ചെയ്യുന്നില്ല എന്ന ആക്ഷേപം നേരത്തെ തന്നെ ഉയർന്ന് വന്നിട്ടുണ്ട്. എന്നാൽ ഗ്രെ മാർക്കറ്റ് പ്രശ്‌നം പൊന്തി വന്നതോടെ സോണി മിറർലെസ്സ് വിപണി കേരളത്തിൽ കൂടുതൽ കരുത്താർജ്ജിക്കുന്നു എന്നും റിപ്പോർട്ടുകൾ ഉണ്ട്.

Image is taken from Google Search

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top