×

ടെലികോം രംഗത്ത് അമ്പരിപ്പിക്കുന്ന ഓഫറുകളുമായി കടന്നുവരാന്‍ ഒരുങ്ങുകയാണ് റിലയന്‍സ് ജിയോ ജിഗാ ഫൈബര്‍.

 റിലയന്‍സിന്റെ ബ്രോഡ്ബാന്‍ഡ് സേവനമായ ഇതു വഴി സെക്കന്‍ഡുകള്‍കൊണ്ടു സിനിമയും ഗെയിമുമൊക്കെ ഡൗണ്‍ലോഡ് ചെയ്യാന്‍ സാധിക്കുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്.

പരീക്ഷണ അടിസ്ഥാനത്തിലാണ് ജിയോ ഫൈബര്‍ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്. രാജ്യത്തെ എല്ലാ പ്രധാന നഗരങ്ങളിലും ഉടന്‍ തന്നെ ജിയോ ഫൈബര്‍ പ്രവര്‍ത്തനം ഔദ്യോഗികമായി ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ട്. ഈ വര്‍ഷം ഔദ്യോഗിക ലോഞ്ചിംഗ് നടത്തും. ജിയോ ഫൈബര്‍ സേവനം ഇപ്പോള്‍ തിരഞ്ഞെടുത്ത വരിക്കാര്‍ക്ക് മാത്രമാണ് ലഭിക്കുന്നത്.

മാസം 1,100 ജിബി (1.1 ടിബി) ഡേറ്റ സൗജന്യമായി നല്‍കാനാണ് ജിയോയുടെ ലക്ഷ്യം. സെക്കന്റില്‍ 100 എംബിപിഎസ് വേഗത്തിലായിരിക്കും ജിയോ ഫൈബറിന്റെ സേവനം ലഭ്യമാകുക. ജിയോയുടെ അള്‍ട്രാ സ്പീഡ് ഫൈബര്‍ ടു ദി ഹോം (എഫ്ടിടിഎച്ച്) ബ്രോഡ്ബാന്‍ഡിന്റെ പ്രാഥമിക പ്ലാനിലാണ് ഈ ഓഫര്‍ ലഭിക്കുക.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top