×

ആപ്പിള്‍ 2018 മോഡല്‍ ഐഫോണുകള്‍ കുറഞ്ഞ വിലയ്ക്ക് വിപണിയിൽ എത്തുമെന്ന് റിപ്പോർട്ട്

സ്മാര്‍ട്ട് ഫോണ്‍ വിപണിയില്‍ ഐഫോണിന് ലഭിക്കുന്ന സ്ഥാനം ചില്ലറയല്ല. ഉയര്‍ന്ന വിലയാണ് പലപ്പോഴും ഈ കേമനില്‍ നിന്ന് ഒരു പറ്റം ഉപഭോക്താക്കളെ മാറ്റി നിര്‍ത്തുന്നത്. എന്നാല്‍ അങ്ങനെ മാറി നില്‍ക്കുന്നവര്‍ക്ക് ഒരു സന്തോഷ വാര്‍ത്ത. ആപ്പിള്‍ 2018 മോഡല്‍ ഐഫോണുകള്‍ കുറഞ്ഞ വിലയ്ക്ക് പുറത്തിറക്കിയേക്കുമെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ട്. 2018 ല്‍ മൂന്നു മോഡല്‍ ഐഫോണുകളാണ് അവതരിപ്പിക്കുന്നത്. 6.5 ഇഞ്ച്, 6.1 ഇഞ്ച്, 5.1 ഇഞ്ച് ഡിസ്‌പ്ലെ മോഡല്‍ ഹാന്‍ഡ്‌സെറ്റുകളാണ് അവതരിപ്പിക്കുക.

ഇതില്‍ എല്‍സിഡി സ്‌ക്രീനോടു കൂടി ഇറങ്ങുന്ന ഹാന്‍ഡ്‌സെറ്റ് കേവലം 200 ഡോളറിന് (ഏകദേശം 13,400 രൂപ) വില്‍ക്കുമെന്നാണ് ടെക് വിദഗ്ധരുടെ പ്രവചനം. മറ്റു രണ്ടു മോഡലുകള്‍ക്കും ഒഎല്‍ഇഡി ഡിസ്‌പ്ലെയായിരിക്കും. ഉപയോഗിക്കുന്ന പാര്‍ട്‌സുകളുടെ വില കുറച്ചാണ് കുറഞ്ഞ വിലയ്ക്ക് എല്‍സിഡി ഐഫോണ്‍ പുറത്തിറക്കുക. ഒല്‍ഇഡി ഡിസ്‌പ്ലെയുടെ സ്ഥാനത്ത് എല്‍സിഡി ഉപയോഗിച്ചാല്‍ 50 ഡോളര്‍ വരെ നിര്‍മാണ ചിലവ് കുറയും. പുറമെ സ്റ്റീല്‍ ഫ്രെയിമുകളാണ് ഉപയോഗിക്കുക. ക്യാമറകളുടെ എണ്ണവും കുറയ്ക്കും.

ഐഫോണ്‍ എല്‍സിഡി മോഡല്‍ ഹാന്‍ഡ്‌സെറ്റ് ആറു കോടി യൂണിറ്റുകള്‍ നിര്‍മിച്ചേക്കുമെന്നാണ് കരുതുന്നത്. എന്നാല്‍ 5.8 ഇഞ്ച് ഒഎല്‍ഇഡി മോഡല്‍ 2.8 കോടി യൂണിറ്റ് മാത്രമാണ് നിര്‍മിക്കുക. 6.5 ഇഞ്ച് മോഡല്‍ ഐഫോണ്‍ 2.2 കോടി യൂണിറ്റ് നിര്‍മ്മിക്കും.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top