×

പുതിയ ആപ്പുമായി യൂബർ ടാക്സി

ഓണ്‍ലൈന്‍ ടാക്‌സി സേവനമായ യൂബര്‍ ഡ്രൈവര്‍മാര്‍ക്കായുള്ള പുതിയ ആപ്പ് അവതരിപ്പിച്ചു. കൂടുതല്‍ ലളിതവും ഡ്രൈവര്‍മാരേയും ഡെലിവറി പങ്കാളികളേയും കൂടുതല്‍ പിന്തുണക്കുന്നതുമായ രീതിയിലുള്ളതാണ് പുതിയ ആപ്പ്. കൊച്ചിയിലെ തെരഞ്ഞെടുത്ത ഡ്രൈവര്‍ പങ്കാളികള്‍ക്കാണ് നിലവില്‍ പുതിയ ആപ്പ് ലഭ്യമാക്കിയിരിക്കുന്നത്.

പുതിയ ആപ്പ് യൂബറിനെ സംബന്ധിച്ച് ഒരു സുപ്രധാന നാഴികക്കല്ലാണെന്ന് ഇതേക്കുറിച്ചു പ്രതികരിക്കവെ യൂബര്‍ ഇന്ത്യാസൗത്ത് ഏഷ്യാ സെന്‍ട്രല്‍ ഓപ്പറേഷന്‍സ് മേധാവി പ്രദീപ് പരമേശ്വരന്‍ പറഞ്ഞു. തങ്ങളുടെ പങ്കാളികള്‍ക്ക് എന്താണാവശ്യമുള്ളതെന്നു ശ്രദ്ധിച്ച് അതിന്റെ അടിസ്ഥാനത്തിലാണിതു വികസിപ്പിച്ചത്. ഇതിന്റെ ആഗോള ബേറ്റാ അവതരണത്തില്‍ ബംഗലൂരുവില്‍ നിന്നുള്ള നൂറിലേറെ പങ്കാളികള്‍ ഉള്‍പ്പെട്ടിരുന്നുവെന്നും ഓരോ പ്രതികരണവും പ്രാധാന്യത്തോടെ കണക്കിലെടുത്തുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഓരോ ട്രിപ്പിലും തങ്ങള്‍ക്ക് എന്തു വരുമാനം ലഭിച്ചു എന്നു പരിശോധിക്കാന്‍ പുതിയ ആപ്പ് സഹായകമാകും.

സമീപ പ്രദേശത്ത് കൂടുതല്‍ ട്രിപ്പുകള്‍ക്കുള്ള അവസരത്തെക്കുറിച്ച് അറിയുവാനും അവസരങ്ങള്‍ക്കായി ഡ്രൈവര്‍ ശ്രമിക്കുമ്പോള്‍ ശുപാര്‍ശ ചെയ്യുന്ന മേഖലയിലേക്കു പോകാനുള്ള അവസരവും ഇതിലുണ്ടാകും. ഭാവിയിലെ അവസരങ്ങളെക്കുറിച്ച് അറിയുവാനും യൂബറിനു പുറത്ത് തങ്ങള്‍ എന്തു ചെയ്യുന്നു എന്നു വ്യക്തമാക്കുന്ന പ്രൊഫൈല്‍ നല്‍കുവാനും യാത്രക്കാരില്‍ നിന്നുള്ള പ്രതികരണം അറിയുവാനും പുതിയ ആപ്പില്‍ സൗകര്യങ്ങളുണ്ട്.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top