×

മോട്ടോറോള ഹാന്‍ഡ്‌സെറ്റുകള്‍ക്ക് വമ്പന്‍ വിലക്കുറവ്.

രമുഖ സ്മാര്‍ട്ട് ഫോണ്‍ നിര്‍മ്മാതാക്കളായ മോട്ടോറോള ഹാന്‍ഡ്‌സെറ്റുകള്‍ക്ക് വമ്പന്‍ വിലക്കുറവ്. അവരുടെ 45-ാം വാര്‍ഷികം പ്രമാണിച്ചാണ് സ്മാര്‍ട്ട് ഫോണുകള്‍ക്ക് വിസ്മയിപ്പിക്കുന്ന വിലക്കുറവ് നല്‍കിയിരിക്കുന്നത്. ആമസോണ്‍ വഴിയാണ് ഈ വിലക്കിഴിവ് വിറ്റഴിക്കല്‍. മോട്ടോ ജി5, മോട്ടോ ജി5 എസ്, മോട്ടോ ജി5 പ്ലസ്, മോട്ടോ ജി5 എസ് പ്ലസ്, മോട്ടോ Z2 പ്ലേ എന്നിവയാണ് ഡിസ്‌കൗണ്ടില്‍ വില്‍ക്കുന്ന മോഡലുകള്‍. ഇതില്‍ മോട്ടോ ജി5ന് 6000 രൂപ വിലക്കുറവുണ്ട്. Z2 പ്ലേയ്ക്ക് ആവട്ടെ 7000 രൂപയും.

11,999 രൂപ വിലയുള്ള മോട്ടോ ജി5 ഇപ്പോള്‍ വില്‍ക്കുന്നത് 8,420 രൂപയ്ക്കാണ്. 15,999 രൂപ വിലയുള്ള മോട്ടോ ജി5 പ്ലസ് 9,990 രൂപയ്ക്ക് ഇപ്പോള്‍ സ്വന്തമാക്കാം. 13,999 രൂപ വിലയുള്ള മോട്ടോ ജി5 എസ് (32 ജിബി) വില്‍ക്കുന്നത് 9,999 രൂപയ്ക്കാണ്. 4,000 രൂപ വില കുറവ്. 16,999 രൂപ വിലയുള്ള മോട്ടോ ജി5എസ് പ്ലസ് വില്‍ക്കുന്നത് 14,499 രൂപയ്ക്കാണ്. അവതരിപ്പിക്കുമ്പോള്‍ 27,999 രൂപ വിലയുണ്ടായിരുന്ന മോട്ടോ Z2 പ്ലേ ഓഫര്‍ വില 20,999 രൂപയ്ക്കാണ്.

ഏപ്രില്‍ 11 വരെയാണ് ഓഫര്‍ വില്‍പ്പന. 1973 ലാണ് മോട്ടോ ആദ്യമായി ടെലിഫോണ്‍ നിര്‍മാണം തുടങ്ങുന്നത്. ഡിസ്‌കൗണ്ടിനൊപ്പം എക്‌സ്‌ചേഞ്ച് ഓഫര്‍, ഇഎംഐ ഓപ്ഷനുകളും ലഭിക്കും

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top