×

എയര്‍ടെല്‍ പുതിയ ഓഫറുകള്‍ അവതരിപ്പിച്ചു

രാജ്യത്തെ മുന്‍നിര ടെലികോം സേവനദാതാക്കളായ എയര്‍ടെല്‍ പുതിയ ഓഫറുകള്‍ അവതരിപ്പിച്ചു. ഒക്ടോബര്‍ 31 വരെ എയര്‍ടെല്‍ ബ്രോഡ്ബാന്‍ഡ് വരിക്കാര്‍ക്ക് 1,000 ജിബിയുടെ അധിക ഡേറ്റയാണ് ഈ ഓഫറിലൂടെ ലഭിക്കുന്നത്. ഒരു വര്‍ഷത്തേക്ക് ഫ്രീ ആമസോണ്‍ പ്രൈം അംഗത്വവും നല്‍കുന്നുണ്ട്.

മാസത്തില്‍ 699 മുതല്‍ 1,799 രൂപ വരെയുള്ള പ്ലാനുകള്‍ക്കാണ് ഓഫര്‍ ലഭിക്കുന്നത്. 40 എംബിപിഎസ് മുതല്‍ 100 എംബിപിഎസ് വരെയാണ് എയര്‍ടെല്‍ ബ്രോഡ്ബാന്‍ഡ് വിവിധ പ്ലാനുകളിലെ ഡേറ്റാ വേഗം.

അതേ വേഗത്തില്‍ ഫ്രീ ഡേറ്റയും ഉപയോഗിക്കാം. ഓരോ മാസത്തെയും ശേഷിക്കുന്ന ഡേറ്റ ഒക്ടോബര്‍ 31 വരെ ഉപയോഗിക്കാനും അവസരമുണ്ട്. ഈ ഓഫര്‍ 2017 ജൂണിന് ശേഷമുള്ള എയര്‍ടെല്‍ DSL വരിക്കാര്‍ക്കും ലഭിക്കും.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top