×

ചില സ്മാര്‍ട്ട്ഫോണുകളില്‍ വാട്ട്സാപ്പ് നിര്‍ത്തലാക്കാന്‍ തീരുമാനം.

സാന്‍ ഫ്രാന്‍സിസ്കോ: അടുത്ത വര്‍ഷം മുതല്‍ ചില സ്മാര്‍ട്ട്ഫോണുകളില്‍ വാട്ട്സാപ്പ് നിര്‍ത്തലാക്കാന്‍ തീരുമാനം.

ഡിസംബര്‍ 31ന് ശേഷം ചില സ്മാര്‍ട്ട്ഫോണുകളില്‍ വാട്ട്സാപ്പ് സേവനം തുടരേണ്ട എന്നാണ് ഫേയ്സ്ബുക്കിന്റെ തീരുമാനം.

ബ്ലാക്ബെറി ഒഎസ്, ബ്ലാക്ക്ബെറി 10, വിന്‍ഡോസ് ഫോണ്‍ 8.0 ഫോണുകള്‍ ഇതിനുമുന്‍പുള്ള ഓഎസുകള്‍ ഉപയോഗിക്കുന്ന ഫോണുകള്‍ എന്നിവയില്‍ വാട്ട്സാപ്പ് സേവനം അവസാനിപ്പിക്കാനാണ് തീരുമാനം.

ഇത്തരം പ്ലാറ്റ്ഫോമുകളില്‍ തുടരാന്‍ ആഗ്രഹിക്കുന്നില്ലെന്നും ചില ഫീച്ചറുകള്‍ ഏതുനിമിഷവും നിര്‍ത്തലാക്കുമെന്നും ഫെയ്സ്ബുക്ക് അധികൃതര്‍ വ്യക്തമാക്കി.

ഭാവിയില്‍ വാട്ട്സാപ്പ് വികസിപ്പിക്കാനാവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ നല്‍കാത്ത പ്ലാറ്റ്ഫോമുകളായതിനാലാണ് ഇവയിലെ സേവനം അവസാനിപ്പിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്.

ആന്‍ഡ്രോയ്ഡ് 4.0 മുതലുള്ളവ, ഐ.ഒ.എസ്7 ന്ശേഷം, വിന്‍ഡോസ് ഫോണ്‍ 8.1 നു ശേഷമുള്ള പ്ലാറ്റ്ഫോമുകളുള്ള ഫോണുകള്‍ ഉപയോഗിക്കുകയോ, അപ്ഗ്രേഡ് ചെയ്യുകയോ വേണമെന്ന് വാട്ട്സാപ്പ് അധികൃതര്‍ അറിയിച്ചു.

ആന്‍ഡ്രോയ്ഡ് 2.3.7 നു മുമ്ബുള്ള പതിപ്പുകളില്‍ ഫെബ്രുവരി ഒന്നിനുശേഷവും നോക്കിയ എസ്40യില്‍ ഡിസംബറിന് ശേഷവും വാട്ട്സാപ്പ് ലഭിക്കില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top