×

ശവസംസ്കാര ചടങ്ങില്‍ പങ്കെടുക്കാനുള്ള യാത്ര വൈകിയതിലുള്ള പ്രതിഷേധം; അവര്‍ ദേഷ്യമൊക്കെ എന്നോട് തീര്‍ത്തു. എനിക്കതില്‍ പരാതിയില്ല. കണ്ണന്താനം

ഇംഫാല്‍: വിഐപി സന്ദര്‍ശനം പ്രമാണിച്ച്‌ വിമാനം വൈകിയതിന് കേന്ദ്രമന്ത്രി കണ്ണന്താനത്തോട് തട്ടിക്കയറിയ പെണ്‍കുട്ടി പുറപ്പെടാനിരുന്നത് സഹോദരന്റെ ശവസംസ്കാര ചടങ്ങില്‍ പങ്കെടുക്കുന്നതിന് വേണ്ടി. കാണ്‍പൂറിലേക്ക് പുറപ്പെടാന്‍ നില്‍ക്കുമ്ബോഴാണ് ഡോ. നിരല സിന്‍ഹ അല്‍ഫോണ്‍സ് കണ്ണന്താനത്തോട് ക്ഷോഭിച്ചത്. ഇന്നലെയായിരുന്നു സംഭവം.

രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ വരവിനെ തുടര്‍ന്ന് ഇംഫാല്‍ വിമാനത്താവളത്തില്‍ മറ്റു വിമാനങ്ങളുടെ ലാന്‍ഡിംഗും ടേക്ക് ഓഫും രണ്ട് മണിക്കൂര്‍ നേരത്തേക്ക് നിര്‍ത്തി വച്ചു. സുരക്ഷ ഒരുക്കുന്നതിന് വേണ്ടിയാണ് ഇത്തരത്തില്‍ പ്രവര്‍ത്തിച്ചത്. എന്നാല്‍ ഇത് കാരണം പതിനൊന്ന് മണിക്ക് ഇംഫാലില്‍ നിന്നും കൊല്‍ക്കത്തയിലേക്കുള്ള ഇന്‍ഡിഗോ വിമാനം ബുക്ക് ചെയ്തിരുന്ന ഇവര്‍ കൊല്‍ക്കത്തയില്‍ നിന്നും ഗോഎയര്‍ വിമാനത്തില്‍ കയറി പാറ്റ്നയില്‍ എത്താനുള്ള ഉദ്ദേശം പൊളിയുകായിരുന്നു.

യാത്ര മുടങ്ങിയതിന്റെ വിഷമത്തില്‍ ആളുകള്‍ക്കിടയില്‍ നിന്നും കരയുകയായിരുന്ന നിരല അല്‍ഫോണ്‍സ് കണ്ണന്താനത്തോട് തന്റെ അവസ്ഥ വിവരിക്കുകയും ചെയ്തു. യുവതിയുടെ പരാതി കേട്ട മന്ത്രി രാഷ്ട്രപതി വന്നിറങ്ങിയ ശേഷമുള്ള ആദ്യത്തെ വിമാനത്തില്‍ തന്നെ നിരലയ്ക്ക് യാത്ര ചെയ്യാന്‍ അവസരമൊരുക്കാം എന്നറിയിച്ചു. എങ്കില്‍ അത് തനിക്ക് രേഖാമൂലം എഴുതി തരണമെന്ന് ഡോ.നിരല മന്ത്രിയോട് ആവശ്യപ്പെട്ടു. എന്നാല്‍ അതിനുള്ള അധികാരം തനിക്കില്ലെന്ന് മന്ത്രി മറുപടി നല്‍കി. ഇതില്‍ ക്ഷുഭിതയായ യുവതി ഞാനൊരു ഡോക്ടറാണെന്നും താനെത്തും മുന്‍പേ മൃതദേഹം അടക്കം ചെയ്യുമെന്ന് തനിക്ക് അറിയാമെന്നും പറഞ്ഞു പൊട്ടിക്കരയുകയായിരുന്നു.

യുവതിയുടെ യഥാര്‍ത്ഥ പ്രശ്നം മനസ്സിലാക്കിയ വിമാനക്കമ്ബനിയും മറ്റും അധികൃതരും തികഞ്ഞ മനുഷ്യത്തപരമായ നടപടികളാണ് സ്വീകരിച്ചത്. ഇംഫാല്‍ വിമാനത്താവളത്തിലെ ഇന്‍ഡിഗോ എയര്‍ലൈന്‍സ് ജീവനക്കാര്‍ കൊല്‍ക്കത്ത എയര്‍പോര്‍ട്ട് മാനേജറെ ബന്ധപ്പെടുകയും യുവതിക്ക് കൊല്‍ക്കത്തയില്‍ നിന്നും പാറ്റ്നയിലേക്കുള്ള ആദ്യത്തെ വിമാനത്തില്‍ തന്നെ സീറ്റ് അനുവദിക്കണമെന്നും ആവശ്യപ്പെടുകയും ചെയ്തു. തുടര്‍ന്ന് കൊല്‍ക്കത്തയില്‍ എത്തിയ യുവതിയെ കമ്ബനി ജീവനക്കാര്‍ തന്നെ പാറ്റ്നയിലേക്കുള്ള സ്പൈസ് ജെറ്റ് വിമാനത്തില്‍ പോകാന്‍ ടിക്കറ്റ് എടുത്തു നല്‍കുകയും ചെയ്തു. നഷ്ടമായ ടിക്കറ്റ് തുക ഗോ എയര്‍ വിമാനക്കമ്ബനി തിരിച്ചു നല്‍കുകയും ചെയ്തു.

വിഐപി സംവിധാനം അവസാനിപ്പിക്കണമെന്നും എല്ലാവര്‍ക്കും ജീവിതമുണ്ടെുന്നും അവരുടെ സമയത്തിനും വിലയുണ്ടെന്നും ഇത്തരം അനുഭവങ്ങള്‍ ആര്‍ക്കും ഉണ്ടാകാതിരിക്കട്ടെയെന്നും നിര്‍ല സിന്‍ഹ പിന്നീട് മാധ്യമങ്ങളോട് പ്രതികരിച്ചു. അവര്‍ ദേഷ്യമൊക്കെ എന്നോട് തീര്‍ത്തു. എനിക്കതില്‍ പരാതിയില്ല. ഇത് ഇനി വിവാദമാക്കാനുമില്ലന്നെ് കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം പ്രതികരിച്ചിരുന്നു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top