×

യെദ്യൂരപ്പയ്‌ക്കായി റോഹ്‌ത്‌ഗിയും  കോണ്‍ഗ്രസിനായി അഭിഷേക്‌ സിങ്ങ്‌വിയും

ബംഗളൂരു: കര്‍ണാടകയില്‍ ബിജെപി മുഖ്യമന്ത്രിയായി ബിഎസ് യെദ്യൂരപ്പ സത്യപ്രതിജ്ഞ ചെയ്തു.രാവിലെ ഒന്‍പതിന് രാജ്ഭവനിലായിരുന്നു ചടങ്ങ്. യെദ്യൂരപ്പ മാത്രമാണ് സത്യപ്രതിജ്ഞ ചെയ്തത്. ഗവര്‍ണര്‍ വാജുഭായി വാലയാണ് സത്യപ്രതിജ്ഞ വാചകം ചൊല്ലിക്കൊടുത്തത്.

കര്‍ണാടക സര്‍ക്കാര്‍ രൂപീകരണത്തില്‍ രാജ്യം സാക്ഷ്യം വഹിച്ചത്‌ നാടകീയ രംഗങ്ങള്‍ക്കാണ്‌. സര്‍ക്കാരുണ്ടാക്കാന്‍ ബിജെപിയെ ക്ഷണിച്ചതിനെതിരെ കോണ്‍ഗ്രസ്‌ രാത്രിയില്‍ സുപ്രീംകോടതിയില്‍ എത്തിയതോടെ രാജ്യം ഉണര്‍ന്നിരുന്നു സ്ഥിതിഗതികള്‍ വീക്ഷിച്ചു. ഹര്‍ജി രാത്രി തന്നെ പരിഗണിക്കണമെന്നാവശ്യപ്പെട്ട്‌ കോണ്‍ഗ്രസും-ജെഡിഎസും രംഗത്തെത്തി. പുലര്‍ച്ചെ 1.45 ന്‌ മൂന്നംഗ ബെഞ്ച്‌ വാദം തുടങ്ങി. നാല്‌ മണിക്കൂര്‍ നീണ്ട വാദത്തിനൊടുവില്‍ സത്യപ്രതിജ്ഞ സ്റ്റേ ചെയ്യേണ്ടതില്ലെന്ന്‌ കോടതി കണ്ടെത്തുകയായിരുന്നു

ലളിതമായ ചടങ്ങാണ് സംഘടിപ്പിച്ചത്. സര്‍ക്കാരിന്റെ ഭൂരിപക്ഷത്തിലുള്ള അനിശ്ചിതത്വവും സുപ്രിംകോടതിയില്‍ കോണ്‍ഗ്രസ് നല്‍കിയ ഹരജിയും നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് ആഘോഷങ്ങള്‍ ഒഴിവാക്കിയത്.രണ്ട് ഉപമുഖ്യമന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്യുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നെങ്കിലും അത് വേണ്ടെന്ന് വയ്ക്കുകയായിരുന്നു. പ്രകാശ് ജാവദേക്കര്‍, സദാനന്ദ ഗൗഡ, അനന്ത് കുമാര്‍, ജെ പി നദ്ദ, ധര്‍മേന്ദ്ര പ്രധാന്‍ തുടങ്ങിയ നേതാക്കള്‍ ചടങ്ങില്‍ പങ്കെടുത്തു. കര്‍ണാടകത്തിന്റെ 22ാം മുഖ്യമന്ത്രിയായാണ് യെദ്യൂരപ്പ അധികാരമേറ്റത്. ഇത് മൂന്നാംതവണയാണ് കര്‍ണാടക മുഖ്യമന്ത്രിയായി യെദ്യൂരപ്പ അധികാരമേല്‍ക്കുന്നത്.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top