×

യുവതി മരിച്ചു; കുത്തിവെപ്പിലെ തകരാറിനെ തുടര്‍ന്നെന്ന് ആരോപണം

കല്ലമ്ബലം (തിരുവനന്തപുരം) : ചാത്തമ്ബാറ കെ.ടി.സി.ടി ആശുപത്രിയില്‍ പ്രസവത്തിന് എത്തിയ യുവതി മരിച്ചത് ഡോസ് കൂട്ടി ഇഞ്ചക്ഷന്‍ നല്‍കിയതിനെ തുടര്‍ന്നെന്ന് ആരോപണം.

കല്ലമ്ബലം നെല്ലിക്കോട് നെസ്ലെ വീട്ടില്‍ ശ്രീജ (21) ആണ് മരിച്ചത്. പ്രസവത്തിന് വേണ്ടി രണ്ടു ദിവസം മുന്‍പ് ചാത്തമ്ബാറ കെ.ടി.സി.ടി ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തിരുന്നു. എന്നാല്‍ അലര്‍ജി പരിശോധനകള്‍ നടത്താതെ സിസ്സേറിയന് മുന്‍പ് അധിക ഡോസില്‍ ഇഞ്ചക്ഷന്‍ നല്‍കിയതാണ് മരണ കാരണമെന്ന് കാണിച്ചുകൊണ്ട് ശ്രീജയുടെ സുഹൃത്തുക്കളും ബന്ധുക്കളും ഇന്ന് മൃതദേഹവുമായി കെ.ടി.സി.ടി ആശുപത്രി ഉപരോധിച്ചു.

ശ്രീജ മരിച്ചതിന് ശേഷവും ഒരു വിവരവും ആശുപത്രി ആധികൃതര്‍ നല്‍കിയില്ലെന്ന്‌ ബന്ധുക്കള്‍ ആരോപിക്കുന്നു. സിസ്സേറിയന്‍ നടത്തിയതിനെത്തുടര്‍ന്ന് കുട്ടി രക്ഷപ്പെട്ടു. ആശുപത്രിയുടെ അനാസ്ഥയാണ് മരണത്തിന് കാരണമെന്നാണ് ബന്ധുക്കളുടെ പരാതി.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top