×

ഫഹദ് ഫാസില്‍ -സാമന്ത തമിഴ് ചിത്രം ‘സൂപ്പര്‍ ഡിലക്സിന്‍റെ’ ടീസര്‍ പുറത്തെത്തി

വേലൈക്കാരന്‍ എന്ന ചിത്രത്തിന് ശേഷം വീണ്ടും ഫഹദ് ഫാസില്‍ അഭിനയിക്കുന്ന തമിഴ് ചിത്രം സൂപ്പര്‍ ഡിലക്സിന്‍റെ ടീസര്‍ പുറത്തിറങ്ങി.

വിജയ് സേതുപതിയും സാമന്തയും ചിത്രത്തില്‍ പ്രധാന വേഷത്തിലുണ്ട്. സാമന്തയുടെ കഥാപാത്രത്തെ പരിചയപ്പെടുത്തുന്ന ടീസറാണ് പുറത്തിറങ്ങിയത്.’ആരണ്യ കാണ്ഡം’ എന്ന ആദ്യ ചിത്രത്തിലൂടെ ദേശീയ അവാര്‍ഡ് നേടിയ ത്യാഗരാജന്‍ കുമാരരാജ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.

ട്രാന്‍സ്ജെന്‍ഡറായാണ് ചിത്രത്തില്‍ വിജയ്സേതുപതിയെത്തുന്നത്. ഫഹദ് ഫാസില്‍, രമ്യ കൃഷ്ണന്‍, മിസ്കിന്‍ എന്നിവരാണ് മറ്റുതാരങ്ങള്‍.യുവന്‍ ശങ്കര്‍രാജയാണ് സംഗീതം നല്‍കിയിരിക്കുന്നത്.മിസ്കിന്‍, നളന്‍ കുമാരസ്വാമി, നീലന്‍ കെ. ശേഖര്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top