×

എന്റെ അമ്മയ്ക്ക് കേള്‍ക്കാന്‍ പറ്റാത്ത കഥയാണെങ്കില്‍ ആ കഥ എനിക്ക് ചെയ്യാന്‍ കഴിയില്ല; പ്രിയങ്ക ചോപ്ര

സിനിമാ ലോകത്തെ വലിയ ചര്‍ച്ച ഇപ്പോള്‍ നോ പറയാനുള്ള നടികളുടെ പ്രാപ്തിയെക്കുറിച്ചാണ്. എന്നാല്‍, അതത്ര എളുപ്പമുള്ള കാര്യമല്ലെന്ന് അനുഭവിച്ചറിഞ്ഞ ആളാണ് ബോളിവുഡിലും ഹോളിവുഡിലും ഒരുപോലെ തിളങ്ങുന്ന നടി പ്രിയങ്ക ചോപ്ര. സംവിധായകരോടും നിര്‍മാതാക്കളോടും നോ പറഞ്ഞതിന്റെ പേരില്‍ ഒന്നും രണ്ടുമല്ല, ഒരു ഡസനോളം ചിത്രങ്ങളാണ് പ്രിയങ്കയ്ക്ക് നഷ്ടമായത്.

പ്രിയങ്കയുടെ അമ്മ മധു ചോപ്രയാണ് ഡെക്കാന്‍ ക്രോണിക്കലിന് നല്‍കിയ അഭിമുഖത്തില്‍ ഇക്കാര്യം പറഞ്ഞത്. സംവിധായകര്‍ അടക്കമുള്ള ആളുകളുടെ പല ആവശ്യങ്ങളും നിരാകരിച്ചതുമൂലം വലിയ നഷ്ടമാണ് പ്രിയങ്കയ്ക്ക് കരിയറില്‍ നേരിടേണ്ടിവന്നതെന്നും മധു ചോപ്ര പറഞ്ഞു.

സിനിമാരംഗത്തേയ്ക്ക് വരുമ്ബോള്‍ പതിനേഴ് വയസ്സായിരുന്നു പ്രിയങ്കയ്ക്ക് പ്രായം. അതുകൊണ്ട് ഞാന്‍ എപ്പോഴും അനുഗമിക്കാറുണ്ടായിരുന്നു. മൂന്ന് വര്‍ഷം മുന്‍പ് വരെ ഞാന്‍ ഇത് തുടര്‍ന്നു. ഒരിക്കല്‍ ഒരു മാന്യന്‍ അവളോട് ചോദിച്ചു: ഞാന്‍ കഥ പറയുമ്ബോള്‍ അമ്മ മുറിയുടെ പുറത്തിരിക്കുമോ എന്ന്. എന്റെ അമ്മയ്ക്ക് കേള്‍ക്കാന്‍ പറ്റാത്ത കഥയാണെങ്കില്‍ ആ കഥ എനിക്ക് ചെയ്യാന്‍ കഴിയില്ല എന്നായിരുന്നു പ്രിയങ്ക അയാള്‍ക്ക് കൊടുത്ത മറുപടി. നല്ലൊരു പ്രോജക്റ്റായിരുന്നു അത്. എന്നിട്ടും അതില്‍ നിന്ന് അവള്‍ പിന്‍മാറി.

പിന്നീടൊരിക്കല്‍ ഒരു ഡിസൈനറുടെ ഊഴമായിരുന്നു. പേരിനു മാത്രമുള്ള ഒരു വസ്ത്രം ധരിക്കണം എന്നാണ് സംവിധായകന്‍ പറഞ്ഞതെന്ന് അയാള്‍ അറിയിച്ചു. അവളുടെ മനോഹരമായ ഉടല്‍ കാണിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ ഒരു ലോക സുന്ദരിയെ ക്യാമറയ്ക്ക് മുന്നില്‍ കിട്ടിയിട്ട് എന്തു കാര്യം എന്നതായിരുന്നു സംവിധായകന്റെ ന്യായം. എന്നാല്‍, ആ ചിത്രവും ചെയ്യേണ്ടെന്ന് പ്രിയങ്ക തീരുമാനിച്ചു. ഇതുപോലുള്ള ആവശ്യങ്ങള്‍ക്ക് വഴങ്ങാതിരുന്നതു കാരണം അവള്‍ക്ക് പത്ത് സിനിമകളാണ് നഷ്ടമായത്. എല്ലാം മകച്ചവ. എന്നാല്‍, അവള്‍ അതൊന്നും കാര്യമാക്കിയില്ല-മധു ചോപ്ര പറഞ്ഞു.

എന്നാല്‍, ഹാര്‍വി വെയ്സന്‍സ്റ്റീന്‍ സംഭവം പോലുള്ള അതിക്രമങ്ങളൊന്നും ഹോളിവുഡില്‍ പ്രിയങ്കയ്ക്ക് നേരിടേണ്ടിവന്നിട്ടില്ലെന്നും മധു ചോപ്ര പറഞ്ഞു. അവിടെ അവള്‍ക്ക് വലിയ ബഹുമാനമാണ് ലഭിക്കുന്നത്. നിങ്ങള്‍ക്ക് സ്വന്തമായ നിലപാടുണ്ടെങ്കില്‍ പോരാട്ടം കടുത്തതാവുമെങ്കിലും അതിന്റെ ഫലം മധുരമുള്ളതായിരിക്കും. ഇതാണ് എനിക്ക് പുതിയ പെണ്‍കുട്ടികള്‍ക്ക് നല്‍കാനുള്ള ഉപദേശം. വിട്ടുവീഴ്ചകള്‍ ചെയ്യാതിരിക്കുക, ജീവിതം മധുരതരമാവും-മധു ചോപ്ര പറഞ്ഞു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top