×

സംഗീതസംവിധായകന്‍ ഗോപി സുന്ദറിനെതിരെ വീണ്ടും കോപ്പിയടി ആരോപണം

ദിലീപ് നായകനാകുന്ന കമ്മാരസംഭവത്തിലെ ‘ഞാനോ രാവോ’ എന്ന ഗാനമാണ് കോപ്പിയടി വിവാദത്തില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. മറാഠി ചിത്രം സൈറത്തിലെ ‘സൈറത്ത് സാലാ ജി’ എന്ന പാട്ടിന്റെ അതേ രീതിയാണ് കമ്മാരസംഭവത്തിലെ ഗാനത്തിനുമെന്നാണ് ആരോപണം.

ഹരിചരണും ദിവ്യ എസ് മേനോനും ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. ഗാനം യൂട്യൂബില്‍ ട്രെന്‍ഡിങ് ലിസ്റ്റിലുണ്ട്. ദിലീപും നമിത പ്രമോദുമാണ് ഗാനത്തിലുള്ളത്. 2016ലാണ് സൈറത്ത് പുറത്തിറങ്ങുന്നത്. 100 കോടി ക്ലബ്ബിലെത്തിയ ആദ്യ മറാഠി ചിത്രമാണ് സൈറത്ത്.

കോപ്പിയടി വിവാദത്തോട് ഗോപി സുന്ദര്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. ഇതിനുമുന്‍പ് പലതവണ ഗോപി സുന്ദറിനെതിരെ സമാന ആരോപണങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top