×

വ്യാജ ചികിത്സരേഖ ; ടീച്ചറിനെതിരെ നിയമപോരാട്ടത്തിന് ഷാജഹാന്‍

ചികിത്സയുടെ പേര് പറഞ്ഞ് നല്‍കിയ ബില്ലുകളില്‍ ഗുരുതരമായ ക്രമക്കേടുകള്‍ നടന്നതായും ഇത് കൃത്യമായ സത്യപ്രതിജ്ഞ ലംഘനമാണെന്നും വ്യാജ ബില്ലുകള്‍ നല്‍കാന്‍ സഹായിച്ച ഡോക്ടര്‍ ഹരികൃഷ്ണനെതിരെയും ലോകായുക്തയെ സമീപിക്കുമെന്നും ഷാജഹാന്‍  പറഞ്ഞു. ഇല്ലാത്ത ഹോസ്പിറ്റലിന്റെ പേരില്‍ ബില്ലുകള്‍ നല്‍കിയതുള്‍പ്പടെയുള്ള കാര്യങ്ങള്‍ കോടതിയുടെ മുന്‍പാകെ വാദിക്കുക താന്‍ തന്നെയായിരിക്കുമെന്നും ഷാജഹാന്‍ വ്യക്തമാക്കി.

ഭര്‍ത്താവ് തന്നെ ആശ്രയിച്ചാണ് കഴിയുന്നത് എന്ന വ്യാജ സത്യവാങ്ങ്മൂലം നല്‍കിയത് ക്രമക്കേടാണ്. ഭര്‍ത്താവിന്റെയും അമ്മയുടേയും ചികിത്സയ്ക്കാണ് പണം വാങ്ങിയതെങ്കിലും അത് ഒപ്പിട്ടിരിക്കുന്നത് മന്ത്രി നേരിട്ടാണ്. അത് വ്യാജരേഖയാണ് എന്ന രീതിയിലാണ് ഇന്ന് പുറത്ത് വരുന്നത്. ഭര്‍ത്താവിന് മറ്റ് ജോലിയൊന്നും ഇല്ലെന്നും തന്നെ ആശ്രയിച്ചാണ് കഴിയുന്നതെന്നും മന്ത്രി പറയുമ്ബോള്‍ നമ്മള്‍ മനസ്സിലാക്കേണ്ടത് കെ ഭാസ്കരന്‍ മാസ്റ്റര്‍ എന്ന വ്യക്തി മട്ടന്നൂര്‍ നഗരസഭ ചെയര്‍മാന്‍, വൈസ് ചെയര്‍മാന്‍ എന്നീ പദവികള്‍ അലങ്കരിച്ചിട്ടുള്ളയാളാണ് എന്നതാണ്. അത് ആരും അറിയാതെ ഒളിച്ച്‌ ചെയ്ത ജോലിയൊന്നുമല്ല.

ഇനി ജനപ്രതിനിധിയായിട്ടാണ് ആ ജോലി ചെയ്തതെങ്കില്‍കൂടെ മട്ടന്നൂര്‍ വെസ്റ്റ് പഴശ്ശി എല്‍പി സ്കൂളിലെ അദ്ധ്യാപകനായി റിട്ടയര്‍ ചെയ്ത ആള്‍ എങ്ങനെയാണ് ഡിപ്പന്റന്‍് ആവുക എന്നും ഷാജഡഹാന്‍ ചോദിക്കുന്നു. ഈ വിശദാംശവും കോടതിയില്‍ ബോധിപ്പിക്കും. സര്‍ക്കാരില്‍ നിന്നും പെന്‍ഷന്‍ പറ്റുന്നയാളിനെ ആശ്രിതനെന്നും തന്നെ മാത്രം ആശ്രയിച്ച്‌ കഴിയുന്നുവെന്നും മന്ത്രി ഒപ്പിട്ട് നല്‍കുന്നത് കൃതൃിമ രേഖയാണ്. ഒരു മന്ത്രി ഔദ്യോഗിക പദവിയിലിരുന്ന് വ്യാജ രേഖയില്‍ ഒപ്പിടുന്നത് എത്ര ഗൗരവതരമാണെന്നും കോടതിയെ ബോധിപ്പിക്കും.

ചികിത്സ ചെലവ് സമര്‍പ്പിക്കുമ്ബോള്‍ അതില്‍ ഭക്ഷണത്തിന്റെ ബില്‍ ഉള്‍പ്പെടുത്താന്‍ പാടില്ലെന്നാണ് നിയമം. എന്നിട്ടും അവര്‍ സ്വകാര്യ ആശുപത്രിയായ കിംസില്‍ ചികിത്സയില്‍ കഴിയുമ്ബോള്‍ കഴിച്ച ഭക്ഷണത്തിന്‍െ ബില്ലും സമര്‍പ്പിച്ചട്ടുണ്ട്. ഇതിലെല്ലാം തന്നെ മന്ത്രിയുടെ ഒപ്പും ഇട്ടിട്ടുണ്ട്. മന്ത്രിമാരും എം എല്‍ എമാരും ചികിത്സാ രേഖകള്‍ റിംബേഴ്സ്മെന്റിനായി സമര്‍പ്പിക്കുമ്ബോള്‍ സീനിയറായ ഒരു ഡോക്ടര്‍ ആ രേഖകള്‍ സ്ഥിരീകരിക്കേണ്ടതുണ്ട്. മന്ത്രി കഴിഞ്ഞ ഒന്നര വര്‍ഷത്തിനുള്ളില്‍ തന്റെ ഭര്‍ത്താവിന്റെയും മാതാവിന്റെയും ചികിത്സയുമായി ബന്ധപ്പെട്ട രേഖകള്‍ സര്‍ക്കാരിന് സമര്‍പ്പിച്ചപ്പോള്‍ സ്ഥീരീകരണ സര്‍ട്ടിഫിക്കറ്റ് നല്‍കിയത് ഡോ. ആര്‍ ഹരികൃഷ്ണന്‍ ആയിരുന്നു.

ഇക്കാലയളവില്‍ 16 സ്ഥീരികരണ സര്‍ട്ടിഫിക്കറ്റുകളാണ് ഹരികൃഷ്ണന്‍ മന്ത്രിക്കായി നല്‍കിയത്. ഇതില്‍ ഒരു സര്‍ട്ടിഫിക്കറ്റില്‍ പോലും രോഗി ഏത് ആശുപത്രിയിലാണ് ചികിത്സക്ക് വിധേയനായത് എന്ന് വ്യക്തമാക്കിയിട്ടില്ല, ആ ഭാഗം സര്‍ട്ടിഫിക്കറ്റുകളിലെല്ലാം ഒഴിച്ചിട്ടിരിക്കുകായാണ്.ഈ ഡോക്ടര്‍ മുന്‍കൂറായി ഒപ്പും സീലും വച്ച സര്‍ട്ടിഫിക്കറ്റുകള്‍ മന്ത്രിക്ക് ആവശ്യത്തിനായി ഉപയോഗിക്കാന്‍ നല്‍കിയിരുന്നു എന്നു വേണം ഇതില്‍ നിന്നും മനസ്സിലാക്കാന്‍.

കിംസ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞതായി സമര്‍പ്പിച്ചിരിക്കുന്ന മുഴുവന്‍ രേഖകളും വ്യാജമാണെന്നും ഷാജഹാന്‍ പറയുന്നു. ആ രേഖയില്‍ ആദ്യം പറഞ്ഞിരിക്കുന്നത് ആശുപത്രിയില്‍ കിടത്തി ചികിത്സിച്ചിട്ടില്ലെന്നാണ്. എന്നാല്‍ അതചിന്റെ രണ്ടാം പേജില്‍ ഒരു ദിവസത്തെ എക്സിക്യൂട്ടീവ് റൂം ചാര്‍ജായി 28,600 രൂപ നല്‍കിയെന്നുമാണ്. രേഖ കൃതൃിമമാണെന്നതിന് ഇതിലും വലിയ വേറെ തെളിവില്ല.കൃത്രിമ രേഖ ചമയ്ച്ചതും, സത്യപ്രതിജ്ഞ ലംഘനം നടത്തിയതുമുള്‍പ്പടെ കുറ്റകരമായ കാരയങ്ങളാണ് കോടതിയില്‍ ചൂണ്ടിക്കാണിക്കുക.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top