×

ഓട്ടോ മിനിമം ചാര്‍ജ് 30 രൂപയാക്കാന്‍ ശു​പാ​ര്‍​ശ

തി​രു​വ​ന​ന്ത​പു​രം: ഓ​ട്ടോ, ടാ​ക്സി നി​ര​ക്കു​ക​ള്‍ വ​ര്‍​ധി​പ്പി​ക്ക​ണ​മെ​ന്ന് ശു​പാ​ര്‍​ശ. ജ​സ്റ്റീ​സ് രാ​മ​ച​ന്ദ്ര​ന്‍ നാ​യ​ര്‍ ക​മ്മീ​ഷ​നാ​ണ് നി​ര​ക്ക് വ​ര്‍​ധ​ന​വ് സം​ബ​ന്ധി​ച്ചു സ​ര്‍​ക്കാ​രി​നു ശു​പാ​ര്‍​ശ സ​മ​ര്‍​പ്പി​ച്ച​ത്. കി​ലോ​മീ​റ്റ​ര്‍ ചാ​ര്‍​ജി​ലും വ​ര്‍​ധ​ന​വ് നി​ര്‍​ദേ​ശി​ക്കു​ന്നു​ണ്ട്.

ഓ​ട്ടോ​റി​ക്ഷ മി​നി​മം ചാ​ര്‍​ജ് 20 രൂ​പ​യി​ല്‍​നി​ന്ന് 30 രൂ​പ​യാ​ക്ക​ണ​മെ​ന്നാണ് പ്രധാന ശുപാര്‍ശ. ടാ​ക്സി നി​ര​ക്ക് 150 രൂ​പ​യി​ല്‍​നി​ന്ന് 200 ആ​ക്ക​ണ​മെ​ന്നു​മാ​ണ് ക​മ്മീ​ഷ​ന്‍ സ​മ​ര്‍​പ്പി​ച്ച റി​പ്പോ​ര്‍​ട്ടി​ല്‍ വ്യക്തമാക്കുന്നു. ഓട്ടോയ്ക്ക് 12 രൂപയും ടാക്സിക്ക് 15 രൂപയും ആക്കണമെന്നാണു ശുപാര്‍ശ.

ഇന്ധനവില വന്‍തോതില്‍ വര്‍ധിക്കുന്ന സാഹചര്യത്തിലാണ് നടപടി. റിപ്പോര്‍ട്ട് അടുത്ത മന്ത്രിസഭാ യോഗം പരിഗണിച്ചേക്കും.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top