×

വിസ നിരക്ക് കുത്തനെ കുറച്ച് സൗദി

റിയാദ്: സന്ദര്‍ശക വിസാനിരക്ക് സൗദി കുത്തനെ കുറച്ചു. മൂന്നു മാസത്തെ വിസയ്ക്ക് ഇനി ഏഴായിരത്തി അഞ്ഞൂറ് രൂപ അടച്ചാല്‍ മതി. മുംബെയിലെ സൗദി കോണ്‍സുലേറ്റ് ഇന്ന് സ്റ്റാമ്ബ്‌ ചെയ്ത മൂന്നു മാസത്തെ കാലാവധിയുള്ള വിസയ്ക്ക് സൗദി വിദേശകാര്യ മന്ത്രാലയത്തിന്റെ ഓണ്‍ലൈന്‍ വിസ സര്‍വീസ് ഏജന്‍സി ഈടാക്കിയത് വെറും മുന്നൂറ്റിയഞ്ചു റിയാല്‍ ആണ്.

വിസാ ഫീസ്‌ കുത്തനെ കുറച്ചതായാണ് ഇത് നല്‍കുന്ന സൂചന. നേരത്തെ മൂന്നു മാസത്തെ കാലാവധിയുള്ള വിസയ്ക്ക് രണ്ടായിരം റിയാല്‍ ആയിരുന്നു ഈടാക്കിയിരുന്നത്. ആറു മാസത്തെ മള്‍ട്ടിപ്പിള്‍ വിസയ്ക്ക് 3000 റിയാലും, ഒരു വര്‍ഷത്തെ മള്‍ട്ടിപ്പിള്‍ വിസക്ക് 5000 റിയാലും, രണ്ട് വര്‍ഷത്തെ മള്‍ട്ടിപ്പിള്‍ വിസയ്ക്ക് എണ്ണായിരം റിയാലും ഈടാക്കിയിരുന്നു.

2016 ഒക്ടോബര്‍ മുതലാണ്‌ വര്‍ധിപ്പിച്ച വിസിറ്റിങ് വിസ ഫീസ്‌ പ്രാബല്യത്തില്‍ വന്നത്. ഇതോടെ സന്ദര്‍ശകരുടെ എണ്ണം വന്‍തോതില്‍ കുറഞ്ഞിരുന്നു. പുതിയ നിരക്ക് പ്രകാരം ചില ഏജന്‍സികള്‍ ഇന്ത്യയില്‍ ഈടാക്കുന്നത് മൂന്നു മാസത്തെ സിംഗിള്‍ എന്ട്രി വിസയ്ക്ക് 7,500ഇന്ത്യന്‍ രൂപയും ആറു മാസത്തെ വിസയ്ക്ക് 10,800 രൂപയും ഒരു വര്‍ഷത്തെ വിസയ്ക്ക് 17,900 രൂപയും രണ്ട് വര്‍ഷത്തെ വിസയ്ക്ക് 25,500രൂപയുമാണ്.

മുഴുവന്‍ വാര്‍ത്തകള്‍

    എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

    വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

    ×
    Top