×

തിയേറ്ററിലെ പീഡനം; പൊലീസിന് വീഴ്ച സംഭവിച്ചെന്ന് മന്ത്രി കെ.കെ ശൈലജ

മലപ്പുറം: എടപ്പാളിലെ തിയേറ്ററില്‍ പത്തുവയസുകാരി പെണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവത്തില്‍ പൊലീസിന് വീഴ്ച സംഭവിച്ചെന്ന് ആരോഗ്യ മന്ത്രി കെ.കെ ശൈലജ. മുതലാളിത്തത്തിന് കീഴ്‌പ്പെടുന്ന സാഹചര്യം കേരളത്തില്‍ നിന്ന് പൂര്‍ണ്ണമായും മാറിയിട്ടില്ല. തെളിവ് സഹിതം പരാതി ലഭിച്ചെങ്കില്‍ അന്നേരം കേസെടുക്കണമായിരുന്നുവെന്നും കുട്ടിയുടെ അമ്മ ഇങ്ങനെ പെരുമാറിയ സാഹചര്യം സാമൂഹിക നീതി വകുപ്പ് അന്വേഷിക്കുമെന്നും മന്ത്രി പറഞ്ഞു.

അതേസമയം പീഡിപ്പിക്കുന്നതിന് ഒത്താശ ചെയ്ത അമ്മയെ പൊലീസ് അറസ്റ്റ് ചെയ്തു. പാലക്കാട് തൃത്താല സ്വദേശിയായ സ്ത്രീയുടെ മൊഴി രേഖപ്പെടുത്തിയ ശേഷമായിരുന്നു അറസ്റ്റ്. പോക്‌സോ നിയമപ്രകാരമാണ് ഇവര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. ഇവരെ ഇന്നു തന്നെ പൊന്നാനി കോടതിയില്‍ ഹാജരാക്കും. അതേസമയം, പീഡനത്തിന് ഇരയായ പെണ്‍കുട്ടിയെ മഞ്ചേരിയിലെ നിര്‍ഭയ കേന്ദ്രത്തിലേക്ക് മാറ്റി. സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ മൊയ്തീന്‍കുട്ടിയെ ഇന്നു തന്നെ സംഭവം നടന്ന എടപ്പാളിലെ തിയേറ്ററിലെത്തിച്ച്‌ തെളിവെടുക്കാനാണ് തീരുമാനം.

മുഴുവന്‍ വാര്‍ത്തകള്‍

    എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

    വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

    ×
    Top