×

ജീവിതത്തില്‍ സാവിത്രിയുടെ തെറ്റുകള്‍ ഞാന്‍ ആവര്‍ത്തിക്കില്ല: കീര്‍ത്തി സുരേഷ്

മഹാനടി എന്ന ചിത്രത്തിന്റെ പേരില്‍ അഭിന്ദനപ്രവാഹമാണ് നടി കീര്‍ത്തി സുരേഷിന്. എന്നാല്‍, മഹാനടി സാവിത്രിയുടെ ജീവിതം വെറുമൊരു അഭിനയപാഠമല്ല, ജീവിതപാഠം കൂടിയാണെന്ന് സാക്ഷ്യപ്പെടുത്തുകയാണ് കീര്‍ത്തി. സാവിത്രിയായി അഭിനയിക്കുക എന്നു വെച്ചാല്‍ വളരെ എളുപ്പമൊന്നുമായിരുന്നില്ല . അവരുടെ ജീവിതം വളരെ പ്രയാസകരമായിരുന്നുവെന്ന് കീര്‍ത്തി പറയുന്നു.

അതില്‍ നിന്നാണ് കുടുംബത്തിന്റെയും സുഹൃത്തുക്കളുടെയും വില ഞാന്‍ അറിയുന്നത്. ഈ വിനോദ വ്യവസായത്തിന് നിങ്ങളെ ഒറ്റപ്പെടുത്താന്‍ കഴിയും. കരിയറിലും ജീവിതത്തിലും ആ നടി ചെയ്ത തെറ്റുകള്‍ ഞാന്‍ ആവര്‍ത്തിക്കില്ല-കീര്‍ത്തി പറഞ്ഞു. തെന്നിന്ത്യന്‍ സൂപ്പര്‍നായികയായിരുന്ന സാവിത്രിയുടെയും ജമിനി ഗണേശന്റെയും ജീവിതം പറയുന്ന ചിത്രമാണ് മഹാനടി. ഇതില്‍ ജമിനി ഗണേശന്റെ വേഷമാണ് ദുല്‍ഖര്‍ അവതരിപ്പിക്കുന്നത്. സിനിമ പുറത്തിറങ്ങിയ ശേഷം ദുല്‍ഖറിനും അഭിനന്ദനപ്രവാഹമാണ്.

വൈജയന്തി മൂവീസ് നിര്‍മ്മിച്ചിരിക്കുന്ന ഈ ചിത്രത്തിന്റെ സംവിധായകന്‍ നാഗ് അശ്വിനാണ്. സാമന്ത അക്കിനേനി, വിജയ് ദേവരകൊണ്ട, ശാലിനി പാണ്ഡേ, പ്രകാശ് രാജ് എന്നിവരും മഹാനടിയില്‍ പ്രധാനവേഷങ്ങളിലെത്തുന്നു.

–– ADVERTISEMENT ––

മുഴുവന്‍ വാര്‍ത്തകള്‍

    എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

    വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

    ×
    Top