×

കോഴിക്കോട് ഒരാള്‍ക്ക് കൂടി നിപ ബാധിച്ചതായി സ്ഥിരീകരിച്ചു.

കോഴിക്കോട്: കോഴിക്കോട് ഒരാള്‍ക്ക് കൂടി നിപ ബാധിച്ചതായി സ്ഥിരീകരിച്ചു. ഇത് വരെ സംസ്ഥാനത്ത് 14 പേര്‍ക്കാണ് നിപ ബാധ സ്ഥിരീകരിച്ചിരിക്കുന്നത്.

നിപ വൈറസിനെ തുടര്‍ന്ന് കോഴിക്കോട് ഇന്ന് ഒരു മരണം സംഭവിച്ചിരുന്നു. മലപ്പുറം, കോഴിക്കോട് ജില്ലകളിലായി ഇതുവരെ 12 പേരാണ് നിപ ബാധിച്ച്‌ മരിച്ചത്. ബുധനാഴ്ച 160 സാമ്ബിളുകളാണ് മണിപ്പാല്‍ വൈറസ് റിസര്‍ച്ച്‌ സെന്ററിലേയ്ക്ക് പരിശോധനക്കയച്ചിരിക്കുന്നത്.

എന്നാല്‍ നിപ വൈറസ് ബാധിതരുടെ ചികിത്സക്കായുള്ള റിപാവൈറിന്‍ മരുന്ന് വന്‍തോതില്‍ മെഡിക്കല്‍ കോളേജിലെത്തിച്ചിട്ടുണ്ട്. മലേഷ്യയില്‍ രോഗം പടര്‍ന്നുപിടിച്ച കാലത്ത് നല്‍കിയ മരുന്നാണ് റിപാ വൈറിന്‍.

മുഴുവന്‍ വാര്‍ത്തകള്‍

    എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

    വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

    ×
    Top