×

മാധ്യമങ്ങള്‍ മാധ്യമധര്‍മമാണ് ചെയ്യേണ്ടത്. മാധ്യമപ്രവര്‍ത്തകര്‍ വാര്‍ത്തകള്‍ നല്‍കിയാല്‍ മതി, വിധി പറയാന്‍ നില്‍ക്കേണ്ട

തിരുവനന്തപുരം: കെവിന്റെ കൊലപാതകത്തിന്റെ പശ്ചാത്തലത്തില്‍ പൊലീസിനെതിരെ മാധ്യമങ്ങള്‍ ഉയര്‍ത്തിയ വിമര്‍ശനങ്ങളോട് ആഞ്ഞടിച്ച്‌ മുഖ്യമന്ത്രി. മാധ്യമങ്ങള്‍ നാടിനെയാകെ അപമാനിക്കാന്‍ ശ്രമിക്കുകയാണെന്ന് മുഖ്യമന്ത്രി വിമര്‍ശിച്ചു.

മാധ്യമങ്ങള്‍ മാധ്യമധര്‍മമാണ് ചെയ്യേണ്ടത്. മാധ്യമപ്രവര്‍ത്തകര്‍ വാര്‍ത്തകള്‍ നല്‍കിയാല്‍ മതി, വിധി പറയാന്‍ നില്‍ക്കേണ്ട. നാടിനെയാകെ അപമാനിക്കാനാണ് മാധ്യമങ്ങളുടെ ശ്രമം. മാധ്യമങ്ങള്‍ ഏകപക്ഷീയമായി വിധി പറയുകയാണ്. മുഖ്യമന്ത്രി കുറ്റപ്പെടുത്തി.

കെവിന്‍ വധക്കേസില്‍ കുറ്റക്കാരായ പൊലീസുകാരെ സംരക്ഷിക്കില്ല. ഒറ്റപ്പെട്ട സംഭവങ്ങളുടെ പേരില്‍ പൊലീസ് സേനയ്ക്കാകെ വീഴ്ചസംഭവിച്ചതായി കാണുന്നില്ല. 60,000 ത്തോളം പൊലീസ് ഉദ്യോഗസ്ഥരാണ് സംസ്ഥാനത്ത് ഉള്ളത്.

പ്രതിപക്ഷ നേതാവ് നടത്തുന്നത് വിടുവായത്തമാണെന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തി. പ്രതിപക്ഷ നേതാവിന്റെ പദവി എന്താണെന്ന് ചെന്നിത്തലയ്ക്ക് ഇതുവരെ പിടികിട്ടിയിട്ടില്ല. ചെന്നിത്തല വിടുവായത്തം പറയാന്‍ കേമനാണ്.

ഡിജിപിയുടെ പ്രവര്‍ത്തനങ്ങളില്‍ തൃപ്തനാണ്. ഡിജിപി നല്ല നിലയില്‍ പ്രവര്‍ത്തിക്കുന്ന ഉദ്യോഗസ്ഥനാണ്. മുഖ്യമന്ത്രിക്ക് ഇത്രയും സുരക്ഷ എന്തിനെന്ന ചോദ്യം തന്നോടല്ല ചോദിക്കേണ്ടത്. സുരക്ഷാ ഭീഷണി ഉണ്ടാക്കുന്നവരോട് ചോദിക്കണം. കൊല്ലപ്പെട്ട കെവിന്റെ വീട് സന്ദര്‍ശിക്കാന്‍ ഇപ്പോള്‍ തീരുമാനിച്ചിട്ടില്ല. വീട് സന്ദര്‍ശിക്കുന്നതിലല്ല കാര്യം, കര്‍ശന നടപടികള്‍ സ്വീകരിക്കുന്നതിലാണ്. മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു.

മുഴുവന്‍ വാര്‍ത്തകള്‍

    എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

    വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

    ×
    Top