×

മദനി ഇന്ന് കേരളത്തിലെത്തും.

ബംഗളൂരു: പിഡിപി നേതാവ് അബ്ദുള്‍ നാസര്‍ മദനി ഇന്ന് കേരളത്തിലെത്തും. കേരളത്തിലേക്കുള്ള യാത്രക്ക് എന്‍ഐഎ കോടതി അനുവാദം നല്‍കിയിട്ടും പൊലീസിന്റെ അകമ്ബടി ഇല്ലാ എന്നതിനാല്‍ യാത്ര പ്രതിസന്ധിയിലായിരുന്നു.

പിന്നീട് സിറ്റി ആംഡ് റിസര്‍വ്(സിഎആര്‍) പൊലീസിന്റെ സഹായത്തോടെ സുരക്ഷ ഏര്‍പ്പാടാക്കിയതിനെ തുടര്‍ന്നാണ് ഇന്നു കേരളത്തിലേക്ക് മടങ്ങാന്‍ മദനിക്ക് അവസരമൊരുങ്ങിയത്. നേരത്തെ, കര്‍ണാടക തിരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ മദനിയ്ക്ക് അകമ്ബടി പോകാന്‍ പൊലീസുകാര്‍ ഇല്ലെന്നാണ് ബംഗളൂരു സിറ്റി പോലീസ് കമ്മീഷണര്‍ അറിയിച്ചിരുന്നത്.

മേയ് മൂന്നു മുതല്‍ 11 വരെ മദനിക്ക് കേരളത്തില്‍ തങ്ങാനാണ് കോടതി അനുമതി നല്‍കിയിരിക്കുന്നത്. അര്‍ബുദ രോഗിയായ മാതാവിനെ കാണാന്‍ കേരളത്തിലേക്ക് പോകണമെന്നാവശ്യപ്പെട്ടാണ് മദനി അപേക്ഷ നല്‍കിയത്.

മുഴുവന്‍ വാര്‍ത്തകള്‍

    എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

    വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

    ×
    Top