×

കുമ്മനം നാളെ മിസ്സോറാം ഗവര്‍ണറായി സത്യപ്രതിജ്ഞ ചെയ്യും

ദില്ലി: ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ നാളെ മിസ്സറാം ഗവര്‍ണറായി സത്യപ്രതിജ്ഞ ചെയ്യും. നാളെ പതിനൊന്ന് മണിയ്ക്കാവും കുമ്മനത്തിന്‍റെ സത്യപ്രതിജ്ഞ.

തനിക്ക് ഗവര്‍ണര്‍ പദവിയോട് താത്പര്യമില്ലെന്നും സജീവരാഷ്ട്രീയത്തില്‍ തുടരാന്‍ അനുവദിക്കണമെന്നും ദില്ലിയിലെത്തിയ കുമ്മനം കേന്ദ്രനേതാക്കളെ നേരില്‍ കണ്ട് അറിയിച്ചിരുന്നു. എന്നാല്‍ നിലവിലെ മിസ്സോറാം ഗവര്‍ണര്‍ ഇന്ന് വിരമിക്കുന്ന സാഹചര്യത്തില്‍ കുമ്മനം നാളെ തന്നെ സത്യപ്രതിജ്ഞ ചെയ്യണമെന്ന നിലപാടാണ് കേന്ദ്ര നേതൃത്വം സ്വീകരിച്ചത്.

മുഴുവന്‍ വാര്‍ത്തകള്‍

    എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

    വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

    ×
    Top