×

കെവിന്റെ കൊലപാതകം; സഹോദരന്‍ ഷാനു ചാക്കോയും പിതാവ് ചാക്കോ ജോണും പിടിയില്‍.

കോട്ടയം: കെവിന്റെ കൊലപാതകത്തില്‍ മുഖ്യ പ്രതികളായ നീനുവിന്റെ സഹോദരന്‍ ഷാനു ചാക്കോയും പിതാവ് ചാക്കോ ജോണും പിടിയില്‍. കണ്ണൂരില്‍ നിന്നാണ് ഇവരെ പൊലീസ് പിടികൂടിയത്. ഷാനു ചാക്കോ ഒന്നാം പ്രതിയും, ചാക്കോ ജോണ്‍ അഞ്ചാം പ്രതിയുമാണ്.

പ്രതികള്‍ മുന്‍കൂര്‍ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ചിരുന്നു. നീനുവിന്റെ ഭര്‍ത്താവായ കെവിന്‍ ജോസഫിനെ കൊലപ്പെടുത്തുന്നതിന് ക്വട്ടേഷന്‍ നല്‍കിയത് മാതാപിതാക്കളുടെ അറിവോടെയെന്ന് പൊലീസ് വ്യക്തമാക്കിയിരുന്നു.

കെവിന്റെ മരണം തന്റെ മാതാപിതാക്കള്‍ അറിയാതെ നടക്കില്ലെന്ന് കെവിന്റെ ഭാര്യ നീനുവും പറഞ്ഞിരുന്നു. കെവിന്റെ സാമ്ബത്തിക നില അവര്‍ക്കു പ്രശ്‌നമായിരുന്നെന്നും തന്നെ വെട്ടിക്കൊലപ്പെടുത്തുമെന്ന ഭീഷണിയുണ്ടായിരുന്നെന്നും നീനു വ്യക്തമാക്കി
യിരുന്നു.

മുഴുവന്‍ വാര്‍ത്തകള്‍

    എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

    വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

    ×
    Top