×

കേരളത്തില്‍ നിന്നും ചെന്നൈയിലേക്കുള്ള വണ്ടികള്‍ ഇന്നും വൈകും.

തിരുവനന്തപുരം: കേരളത്തില്‍ നിന്നും ചെന്നൈയിലേക്ക് പോകുന്ന തീവണ്ടികള്‍ വൈകും. ആരക്കോണം-ചെന്നൈ റൂട്ടില്‍ അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാലാണ് തീവണ്ടികള്‍ വൈകി ഒാടുന്നത്.

ഇന്ന് വൈകുന്നേരം 8.05 ന് പുറപ്പെടേണ്ടിയിരുന്ന ചെന്നൈ – ആലപ്പുഴ എക്സ്പ്രസ്( 22639) 1 മണിക്കൂര്‍ 35 മിനിറ്റ് വൈകി രാത്രി 10.30 നേ പുറപ്പെടൂ. വൈകുന്നേരം 3.25 ന് പുറപ്പെടേണ്ടിയിരുന്ന ചെന്നൈ – തിരുവനന്തപുരം എക്സ്പ്രസ് ( 12695) 7 മണിക്കൂര്‍ 35 മിനുറ്റ് വൈകി രാത്രി 11 മണിക്കേ പുറപ്പെടൂ

ഇന്ന് വൈകുന്നേരം 5 മണിക്ക് പുറപ്പെടേണ്ടിയിരുന്ന ചെന്നൈ -മംഗലാപുരം എക്സ്പ്രസ് (ട്രെയിന്‍ നമ്ബര്‍ 12685) 11 മണിക്കൂര്‍ വൈകി നാളെ രാവിലെ 4 മണിക്കേ പുറപ്പെടൂ. ഇന്ന് വൈകുന്നേരം 4.20 ന് മംഗലാപുരത്ത് നിന്നും പുറപ്പെടേണ്ടിയിരുന്ന മംഗലാപുരം -ചെന്നൈ എക്സ്പ്രസ് ( 12686) 1 മണിക്കൂര്‍ വൈകി 5.30 ന് മാത്രമെ പുറപ്പെടൂ

മുഴുവന്‍ വാര്‍ത്തകള്‍

    എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

    വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

    ×
    Top