×

കര്‍ണാടകയില്‍ വിശ്വാസ വോട്ടെടുപ്പ് ഇന്ന്

ബംഗളുരു: കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ബിഎസ് യെദ്യൂരപ്പ ഇന്ന് വിശ്വാസവോട്ട് തേടും. സുപ്രിം കോടതി വിധി പ്രകാരമാണ് യെദ്യൂരപ്പ ഇന്ന് വിശ്വാസവോട്ടെടുപ്പ് തേടുന്നത്. നാളെ നാലുമണിക്ക് വിശ്വാസവോട്ട് തേടണമെന്നാണ് സുപ്രിം കോടതിയുടെ മൂന്നംഗബെഞ്ച് ഇന്നലെ നിര്‍ദേശിച്ചത്. ഏഴ് ദിവസത്തെ സമയം വേണമെന്ന ബിജെപിയുടെ ആവശ്യം കോടതി അംഗീകരിച്ചിരുന്നില്ല. ബിജെപിക്ക് വേണ്ടി ഹാജരായ മുകുള്‍ റോത്ത്ഗിയാണ് ഏഴ് ദിവസത്തെ സമയം ആവശ്യപ്പെട്ടത്.

ഭൂരിപക്ഷം തെളിയിക്കുന്നത് വരെ സഭയിലെ ആംഗ്ലോ ഇന്ത്യന്‍ പ്രതിനിധിയെ നാമനിര്‍ദേശം ചെയ്യരുതെന്നും കോടതി നിര്‍ദേശിച്ചിരുന്നു. ജസ്റ്റിസുമാരായ എകെ സിക്രി, എസ്‌എ ബോബ്‌ഡെ, അശോക് ഭൂഷണ്‍ എന്നിവരടങ്ങിയ ബെഞ്ചാണ് ഇന്നലെ ഹര്‍ജി പരിഗണിച്ചത്.

മുഴുവന്‍ വാര്‍ത്തകള്‍

    എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

    വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

    ×
    Top