×

ഇടുക്കി ജില്ലയിലെ നാല് താലൂക്കുകളില്‍ ശക്തമായ ഇടിമിന്നലിന് സാധ്യതയെന്ന് ദുരന്ത നിവാരണസേന മുന്നറിയിപ്പ്

തൊടുപുഴ: ഇടുക്കി ജില്ലയിലെ നാല് താലൂക്കുകളില്‍ ശക്തമായ ഇടിമിന്നലിന് സാധ്യതയെന്ന് ദുരന്ത നിവാരണസേന മുന്നറിയിപ്പ് നല്‍കി. തൊടുപുഴ, ഉടുമ്ബന്‍ചോല, ദേവികളും, പീരുമേട് താലൂക്കുകളിലാണ് ജാഗ്രതാ നിര്‍ദേശം നല്‍കിയിരിക്കുന്നത്. മഴയ്‌ക്കൊപ്പം ശക്തമായ കാറ്റിനും സാധ്യതയുണ്ട്. താലൂക്ക് ഓഫീസുകളില്‍ പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമുകള്‍ക്ക് അടിയന്തര സന്ദേശം കൈമാറി.

കേരളമടക്കം 13 സംസ്ഥാനങ്ങളില്‍ ശക്തമായ കാറ്റിനു സാധ്യതയെന്ന് കഴിഞ്ഞ ദിവസം കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിരുന്നു. ഉത്തരേന്ത്യയില്‍ നാശം വിതച്ച പൊടിക്കാറ്റിനും പേമാരിക്കും പിന്നാലെ രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിലേക്കും മഴയും കാറ്റും വ്യാപിക്കുകയാണ്. ഉത്തരേന്ത്യയില്‍ 124 പേരാണ് പൊടിക്കാറ്റിലും കനത്ത പേമാരിയിലും പെട്ട് മരണമടഞ്ഞത്.

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളില്‍ കാറ്റിനൊപ്പം ശക്തമായ ഇടിമിന്നലോടെ വ്യാപകമഴയ്ക്കും സാധ്യതയുണ്ട്.

മുഴുവന്‍ വാര്‍ത്തകള്‍

    എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

    വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

    ×
    Top