×

ചെങ്ങന്നൂര്‍ ഉപതെരഞ്ഞടുപ്പ്: യുഡിഎഫ്, എന്‍ഡിഎ സ്ഥാനാര്‍ഥികള്‍ ഇന്ന് പത്രിക നല്‍കും

ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ യു.ഡി.എഫ്, എന്‍.ഡി.എ സ്ഥാനാര്‍ഥികള്‍ ഇന്ന് നാമനിര്‍ദ്ദേശ പത്രിക നല്‍കും. സ്ഥാനാര്‍ഥികളുടെ വാഹന പര്യടനത്തിനും ഇന്ന് തുടക്കമാകും. മൂന്നു മുന്നണികളുടെയും മുതിര്‍ന്ന നേതാക്കളെല്ലാം ചെങ്ങന്നൂരിലുണ്ട്

രാവിലെ 11.10 നും 12നും ഇടയ്ക്ക് ഡി വിജയകുമാറിന്റെ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനാണ് യു.ഡി.എഫ് തീരുമാനം. ആം ആദ്മി പാര്‍ടി സ്ഥാനാര്‍ഥി രാജിവ് പള്ളത്ത് ഉച്ചയ്ക്ക് 12ന് പത്രിക നല്‍കും. ബി.ജെ .പി സ്ഥാനാര്‍ഥി പി.എസ് ശ്രീധരന്‍പിള്ള ഉച്ചയ്ക്ക് രണ്ട് മണിക്കാവും നോമിനേഷന്‍ നല്‍കുക. എല്‍.ഡി.എഫ് സ്ഥാനാര്‍ഥി സജി ചെറിയാന്റെ പത്രിക സമര്‍പ്പണം ബുധനാഴ് യാണ് നിശ്ചയിച്ചിരിക്കുന്നത്. നാമ നിര്‍ദേശ പത്രിക സമര്‍പ്പിച്ചതിന് പിന്നലെ യു.ഡി.എഫിന്റെ വാഹന പ്രചരണ ജാഥക്കും തുടക്കമാകും. ഉച്ചയ്ക്ക് രണ്ടിന് തിരുവന വണ്ടൂരില്‍ വി.എം സുധീരനാണ് പര്യടനം ഉദ്ഘാടനം ചെയ്യുന്നത്. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും ഇന്നു മുതല്‍ ചെങ്ങന്നൂരില്‍ സജീവമാകും. കുടുംബ യോഗ ങ്ങളിലടക്കം അദ്ദേഹം പങ്കെടുക്കുന്നുണ്ട്.

ബി.ജെ.പി ഭവന സന്ദര്‍ശനവും വാഹന പര്യടനവും ഒരുമിച്ച്‌ കൊണ്ടുപോകാനാണ് തീരുമാനം.

മുഴുവന്‍ വാര്‍ത്തകള്‍

    എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

    വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

    ×
    Top