×

സി.ബി.എസ്.ഇ ഒന്ന്, രണ്ട് ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ക്ക് ഗൃഹപാഠം നല്‍കുന്നതിന് വിലക്ക്

ചെന്നൈ: സി.ബി.എസ്.ഇ സ്‌കൂള്‍ അധികൃതര്‍ ഒന്ന്, രണ്ട് ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ക്ക് ഗൃഹപാഠം നല്‍കുന്നതിന് മദ്രാസ് ഹൈകോടതി വിലക്ക് ഏര്‍പ്പെടുത്തി. ഉത്തരവ് നടപ്പാക്കാത്ത സി.ബി.എസ്.ഇ സ്‌കൂളുകളില്‍ പരിശോധന നടത്താന്‍ ഫ്‌ലൈയിംങ് സ്‌ക്വാഡുകള്‍ രൂപീകരിക്കണമെന്നും ഹൈകോടതി നിര്‍ദേശിച്ചു.

കുട്ടികള്‍ക്ക് അധിക ഭാരമാകുന്ന, പാഠ്യപദ്ധതി നിര്‍ദേശിക്കാത്ത പുസ്തകങ്ങള്‍ ഒഴിവാക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കണമെന്നും കൂടാതെ, ഈ വിഷയങ്ങളില്‍ നാലാഴ്ചക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും നാഷണല്‍ കൗണ്‍സില്‍ ഫോര്‍ എഡ്യുകേഷണല്‍ റിസര്‍ച്ചി(എന്‍.സി.ഇ.ആര്‍.ടി)നോടും കേന്ദ്ര സര്‍ക്കാറിനോടും കോടതി നിര്‍ദേശിച്ചു.

മുഴുവന്‍ വാര്‍ത്തകള്‍

    എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

    വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

    ×
    Top