×

എങ്ക വീട്ടു മാപ്പിള എന്ന ടിവി റിയാലിറ്റി ഷോയില്‍ ഏറ്റവും ശ്രദ്ധിക്കപ്പെട്ട മത്സരാര്‍ഥി അബര്‍നദി സിനിമയിലേക്ക്

ആര്യയെ വിവാഹം ചെയ്യാന്‍ ആഗ്രഹിച്ച ഈ പെണ്‍കുട്ടി നടന്റെ പാത പിന്തുടര്‍ന്ന് സിനിമയില്‍ അഭിനയിക്കാനുള്ള ഒരുക്കത്തിലാണ്. തമിഴ് സംവിധായകന്‍ വസന്തബാലന്റെ ചിത്രത്തില്‍ ജിവി പ്രകാശിനു നായികയായാണ് അബര്‍നദിയുടെ അരങ്ങേറ്റം.

കിര്‍ക്ക്‌സ് സിനി ക്രിയേഷന്‍സ് നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ പൂജ നാളെ ചെന്നൈയില്‍ നടക്കും. രാധിക ശരത് കുമാര്‍ , ബാഹുബലിയില്‍ കാലകേയനായി വേഷമിട്ട പ്രഭാകര്‍ എന്നിവര്‍ ചിത്രത്തില്‍ പ്രധാനവേഷത്തിലെത്തുന്നുണ്ട്. ചിത്രത്തിന്റെ സംഗീതവും ജിവി പ്രകാശ് തന്നെയാണ് ഒരുക്കുന്നത്.
അതേസമയം എങ്ക വീട്ടു മാപ്പിള ഷോയില്‍ ഏറ്റവും വിജയസാധ്യത കല്‍പ്പിക്കപ്പെട്ടിരുന്ന അബര്‍നദി അവസാന റൗണ്ടില്‍ പുറത്തായത് വലിയ വൈകാരിക മുഹൂര്‍ത്തങ്ങള്‍ക്കാണ് വഴി തെളിച്ചത് .എന്നാല്‍ അടുത്തിടെ ഒരു തമിഴ് മാധ്യമവുമായുള്ള അഭിമുഖത്തില്‍ അബര്‍നദി പറയുന്നതിങ്ങനെ

‘ഞാന്‍ ആര്യയെ അല്ലാതെ വേറെ ആരെയും വിവാഹം കഴിക്കുകയില്ല. വിവാഹം കഴിച്ചില്ലെങ്കില്‍ ഞാന്‍ ഒറ്റയ്ക്ക് ജീവിക്കും. എനിക്കിപ്പോള്‍ വിവാഹത്തില്‍ താല്‍പര്യമില്ല. വിവാഹം അല്ലാതെ ജീവിതത്തില്‍ മറ്റു വലിയ കാര്യങ്ങളുണ്ട്. ആദ്യം അതെല്ലാം ചെയ്തു തീര്‍ക്കണം’

ആര്യയുടെ ജീവിത പങ്കാളിയെ തിരഞ്ഞെടുക്കാനെന്ന പേരില്‍ നടത്തിയ ഷോയില്‍ മൊത്തം പതിനാറ് മത്സരാര്‍ത്ഥികളെയാണ് തിരഞ്ഞെടുത്തത്. അതില്‍ മലയാളി പെണ്‍കുട്ടികളും ഉണ്ടായിരുന്നു. ഫിനാലെയില്‍ മൂന്ന് പേരാണ് മത്സരിച്ചത്. എന്നാല്‍ ആര്യ ആരെയും തിരഞ്ഞെടുത്തില്ല. തനിക്ക് ഈ മൂന്ന് പെണ്‍കുട്ടികളില്‍ ആരെയും വിഷമിപ്പിക്കാന്‍ താല്‍പര്യമില്ലെന്നും അതിനാല്‍ താന്‍ ഒരാളെ തിരഞ്ഞെടുക്കുന്നില്ലെന്നുമാണ് ആര്യ പറഞ്ഞത്.

കളേഴ്‌സ് തമിഴിലായിരുന്നു പരിപാടി സംപ്രേഷണം ചെയ്തിരുന്നത്. തുടക്കത്തില്‍ തന്നെ ഷോയ്‌ക്കെതിരെ വിവിധ രാഷ്ട്രീയകക്ഷികളും വനിതാസംഘടനകളും രംഗത്ത് വന്നിരുന്നു. ആര്യ, കൂട്ടുകാരായ സംഗീത, വരലക്ഷ്മി എന്നിവര്‍ എല്ലാവരും ചാനലുമായി ചേര്‍ന്ന് തടത്തിയ തട്ടിപ്പാണെന്നും ആരോപണങ്ങളുണ്ട്.

മുഴുവന്‍ വാര്‍ത്തകള്‍

    എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

    വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

    ×
    Top